ഭക്ഷണത്തിന്റെ കണക്ക് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല; ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യം: എം എ യൂസഫലി
ഭക്ഷണത്തിന്റെ കണക്ക് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല; ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യം: എം എ യൂസഫലി
'' ഞങ്ങളൊന്നും ആരും ഇവിടെ പട്ടിണി കിടക്കുന്നവരല്ലല്ലോ. അതിൽ പങ്കെടുത്ത ആരും, ലോകത്തിന്റെ ഏതുഭാഗത്ത് നിന്നുള്ള ആൾക്കാരും ഭക്ഷണം കഴിക്കാതെ വരുന്നവരല്ല. അവര്‍ ഭക്ഷണം കഴിച്ചതിന് ഇത്രയും കാശ് എന്നൊക്കെയുള്ള അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള അവഹേളനമാണ്''
ലോക കേരള സഭയുടെ നടത്തിപ്പ് ചെലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസികള്‍. ഭക്ഷണത്തിന് കണക്ക് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും എംഎ യൂസഫലി ദുബായില്‍ പറഞ്ഞു.
''പ്രവാസികളുടെ ഉന്നമനത്തിനാണ് ലോക കേരള സഭ ചേരുന്നത്. പ്രവാസികൾ അവിടെ ചെന്ന് ഭക്ഷണം കഴിച്ചു. അതിന്റെ പോരിലൊരു വിവാദം. ഞങ്ങളൊന്നും ആരും ഇവിടെ പട്ടിണി കിടക്കുന്നവരല്ലല്ലോ. അതിൽ പങ്കെടുത്ത ആരും, ലോകത്തിന്റെ ഏതുഭാഗത്ത് നിന്നുള്ള ആൾക്കാരും ഭക്ഷണം കഴിക്കാതെ വരുന്നവരല്ല. അവര്‍ ഭക്ഷണം കഴിച്ചതിന് ഇത്രയും കാശ് എന്നൊക്കെയുള്ള അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള അവഹേളനമാണെന്നാണ് എന്റെ അഭിപ്രായം''- യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.