• HOME
  • »
  • NEWS
  • »
  • gulf
  • »
  • MA YUSUFF ALI APPOINTED AS VICE CHAIRMAN OF ABU DHABI CHAMBER OF COMMERCE

അബുദാബി ചേംബർ ഓഫ് കോമേഴ്സ് തലപ്പത്ത് എം എ യൂസഫലി; നിയമനം വൈസ് ചെയർമാനായി

ഡയറക്ടർ ബോർഡിലുള്ള 29 പ്രമുഖരിൽ ഏക ഇന്ത്യക്കാരനാണ്​ യൂസഫലി

News18 Malayalam

News18 Malayalam

  • Share this:
    അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡ്​ പുനഃസംഘടിപ്പിച്ച്​ ഉത്തരവിറക്കിയത്​. ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനാണ്​ യൂസഫലി. അബുദാബിയിലെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്.

    അബ്​ദുല്ല മുഹമ്മദ് അൽ മസ്റോയിയാണ് ഡയറക്ടർ ബോർഡ് ചെയർമാൻ. അലി ബിൻ ഹർമാൽ അൽ ദാഹിരിയെ വൈസ് ചെയർമാനായി നിയമിച്ചു. മസൂദ് റഹ്‌മ അൽ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാൻ അൽ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചിട്ടുണ്ട്​.

    വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി നിയമനത്തെ കാണുന്നതെന്ന് നിയമനത്തിന് പിന്നാലെ എം എ യൂസഫലി പ്രതികരിച്ചു. ''ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കും. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി ഇനിയും പ്രവർത്തിക്കും''- യൂസഫലി കൂട്ടിച്ചേർത്തു.

    Also Read- മെക്കയിൽ ഹജ്ജ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതകളും; ചരിത്രത്തിൽ ആദ്യം

    അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് ഏറെ പ്രാധാന്യമുള്ള സ്ഥാപനമാണ് അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായ അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഗവൺമെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. അബുദാബിയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറി​ന്റെ അനുമതി ആവശ്യമാണ്.

    വാണിജ്യ- വ്യവസായ മേഖലയിലും ജീവകാരുണ്യ രംഗത്തും നൽകുന്ന മികച്ച പിന്തുണക്കുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് 2021 നൽകി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സഫലിയെ ആദരിച്ചിരുന്നു.

    English Summary: Sheikh Mohammed Bin Zayed Al Nahyan, the crown prince of Abu Dhabi & Dy. Supreme Commander of UAE Armed Forces issued a resolution to form a new Board of Directors for Abu Dhabi Chamber of Commerce and Industry (ADCCI), chaired by Abdullah Mohamed Al Mazrouei and prominent Indian businessman Yusuffali MA as the Vice-chairman.ADCCI is the apex govt. body of all business established in Abu Dhabi and functions as an effective bridge between the Govt and business sector.
    Published by:Rajesh V
    First published:
    )}