• HOME
  • »
  • NEWS
  • »
  • gulf
  • »
  • അന്ധയായ സ്പോൺസറിൽ നിന്ന് വർഷങ്ങളായി പണം കവർന്നു; വീട്ടുജോലിക്കാരിയെ ജയിലിലടച്ചു

അന്ധയായ സ്പോൺസറിൽ നിന്ന് വർഷങ്ങളായി പണം കവർന്നു; വീട്ടുജോലിക്കാരിയെ ജയിലിലടച്ചു

ജോലിക്കാരി വലിയൊരു തുക തന്നെ ഇത്തരത്തിൽ മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് അയച്ചു.

Jail

Jail

  • Share this:
    യുഎഇ: അന്ധയായ തൊഴിലുടമയിൽ നിന്ന് വർഷങ്ങളായി പണം കവർന്ന ജോലിക്കാരിയായ സ്ത്രീയെ യുഎഇയിൽ ജയിലിലടച്ചു. ആറ് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. റാസൽ ഖൈമയിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ കഴിഞ്ഞ് ഇവരെ നാടു കടത്താനും കോടതി ഉത്തരവിട്ടു.

    also read:ഈന്തപ്പനകളുടെ ഉടമസ്ഥാവകാശം; 22 വർഷം നീണ്ട തർക്കത്തിന് തീർപ്പുണ്ടാക്കാൻ സഹോദരങ്ങൾ കോടതിയിലേക്ക്

    തൊഴിലുടമയായ സ്ത്രീയുടെ മകന്റെ പരാതിയിലാണ് ഇവരെ ജയിലിലടച്ചത്. ജോലിക്കാരി വലിയൊരു തുക തന്നെ ഇത്തരത്തിൽ മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് അയച്ചു. തൊഴിലുടമയായ സ്ത്രീ മരിച്ചതിനു പിന്നാലെയാണ് ഇവരുടെ മകൻ മോഷണം തിരിച്ചറിഞ്ഞത്.

    മരിച്ചുപോയ അമ്മയിൽ നിന്ന് മോഷണം നടത്തുക മാത്രമല്ല വർഷങ്ങളായി അവരെ വിശ്വസിച്ച തങ്ങളെ ജോലിക്കാരി വഞ്ചിച്ചിരിക്കുകയാണെന്നും മകൻ കോടതിയിൽ വ്യക്തമാക്കി. മോഷണം നടത്തിയതായി ജോലിക്കാരി സമ്മതിച്ചു. വീട്ടുകാർക്ക് ജീവിക്കാൻ പണം ആവശ്യമായിരുന്നുവെന്നും അതിനാലാണ് മോഷണം നടത്തിയതെന്നുമാണ് ഇവർ പറഞ്ഞത്.
    First published: