നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| മലപ്പുറം സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

  COVID 19| മലപ്പുറം സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

  ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ആസ്ത്മ രോഗവും പ്രവേഹവും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്.

   കഴിഞ്ഞ മുപ്പത് വർഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാൻ കുട്ടി അൽവതനിയ കമ്പനിയിൽ അലൂമിനിയം കാർപ്പന്റർ സെക്ഷനിൽ സൂപ്പർവൈസറായിരുന്നു. ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു.

   TRENDING Karipur Airport | കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്; തീരുമാനം മഴക്കാലത്തിനു ശേഷം പുനപരിശോധിക്കാമെന്ന് ഡി.ജി.സി.എ
   [NEWS]
   ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]

   കുടുംബത്തോടൊപ്പം ഒരു വർഷം മുൻപ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടില്ലാത്തതിനാൽ അതിനു വേണ്ടി ഒരു വർഷം കൂടി നിൽക്കാമെന്നു തീരുമാനിക്കുകയായിരുന്നു അന്ന്.

   മുഹമ്മദ്, നമ്പീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷാഫി, ഷമീർ, സഫീന ജാസ്മിൻ.
   Published by:Rajesh V
   First published: