നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായ് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്ക്

  ദുബായ് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്ക്

  Keralite Killed in Road Accident in Dubai | ദുബായ് ഫിഷ് മാർക്കറ്റിൽനിന്ന് അബുദബിയിലേക്ക് പോകവെയാണ് വെള്ളിയാഴ്ച രാവിലെ അപകടമുണ്ടായത്

  accident-dubai

  accident-dubai

  • Share this:
   ദുബായ്: വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം ഇരുമ്പുഴി പറമ്പൻ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ്(29) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഫാത്തിമയാണ് ഭാര്യ.

   ദുബായ് ഫിഷ് മാർക്കറ്റിൽനിന്ന് അബുദബിയിലേക്ക് പോകവെയാണ് വെള്ളിയാഴ്ച രാവിലെ അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി മൊഹമ്മദ് അബ്ദുൽ ബാരി(42)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഹമ്മദ് അബ്ദുൽ ബാരി ഓടിച്ച കാർ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ദുബായ് ഫിഷ് മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി അബുദബിയിലെ ചെറുകിട സ്റ്റാളുകളിൽ വിതരണം ചെയ്യുന്ന ജോലിയാണ് ഇവർ ചെയ്തിരുന്നത്.

   BEST PERFORMING STORIES:'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ [NEWS]പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച് [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]

   മരണമടഞ്ഞ മുഹമ്മദ് സവാദിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. സാമൂഹികപ്രവർത്തകരായ അഷ്റഫ് താമരശേരി, നസീർ വാടാനപ്പള്ളി എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}