സൗദി യുവാക്കൾ കൊല്ലപ്പെട്ട അപകടം: ജയിലിൽ കഴിയുന്ന മലയാളി യുവാവ് 29 ലക്ഷത്തോളം രൂപ ബ്ലഡ് മണിയായി നൽകണം
ഈ തുക നൽകിയാൽ വിപിന് ജയിൽ മോചിതനാകാം.

jail-reuters
- News18
- Last Updated: November 25, 2019, 2:22 PM IST
റിയാദ് : രണ്ട് സൗദി യുവാക്കൾ കൊല്ലപ്പെട്ട വാഹനാപകടത്തെ തുടർന്ന് ജയിലിലായ മലയാളി യുവാവ് ഒന്നരലക്ഷം റിയാൽ (29 ലക്ഷത്തോളം രൂപ) ബ്ലഡ് മണി(ദിയ)യായി നൽകാൻ ഉത്തരവ്. രണ്ട് വർഷം മുൻപ് നടന്ന അപകടത്തിലാണ് നടപടി. സൗദിയിലെ ഒരു സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് അപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്നത്.
Also Read-ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ പലതവണ ബലാത്സംഗം ചെയ്തു: നൈജീരിയൻ യുവാവിന് ദുബായിൽ തടവു ശിക്ഷ വിപിൻ ഓടിച്ചിരുന്നതടക്കം മൂന്നോളം വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ വാഹനം ഇൻഷുർ ചെയ്യപ്പെട്ടിട്ടുമില്ലായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ബ്ലഡ് മണിയായി ഒന്നര ലക്ഷം റിയാൽ നൽകാൻ ട്രിബൂണൽ കോടതി ഉത്തരവിട്ടത്. ഈ തുക നൽകിയാൽ വിപിന് ജയിൽ മോചിതനാകാം.
ഇതിനിടെ വിപിൻറെ മോചനത്തിനായി മലയാളി കമ്മ്യൂണിറ്റി ഗ്രൂപ്പായ ദവാദ്മി യൂണിറ്റ് ഓഫ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ, ഫണ്ട് റൈസിംഗ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
Also Read-ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ പലതവണ ബലാത്സംഗം ചെയ്തു: നൈജീരിയൻ യുവാവിന് ദുബായിൽ തടവു ശിക്ഷ
ഇതിനിടെ വിപിൻറെ മോചനത്തിനായി മലയാളി കമ്മ്യൂണിറ്റി ഗ്രൂപ്പായ ദവാദ്മി യൂണിറ്റ് ഓഫ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ, ഫണ്ട് റൈസിംഗ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.