മദീനയ്ക്കടുത്ത് വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകളും മരിച്ചു
മദീനയില്‍ നിന്നും ജിദ്ദ റോഡില്‍ 200 കിലോമീറ്റര്‍ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: December 5, 2020, 9:44 PM IST
റിയാദ്: സൗദി അറേബ്യയിലെ മദീനക്കടുത്ത് മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. മലപ്പുറം പറമ്പിൽപ്പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ് (49), ഭാര്യ ഫാസില (38), മകള്‍ ഫാത്തിമ റസാന്(ഏഴ്) എന്നിവരാണ് മരിച്ചത്.
അബ്ദുൽ റസാഖ്-ഫാസില ദമ്പതികളുടെ മൂത്ത മകൾ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. കുട്ടിയെ മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദീന സന്ദര്‍ശനം കഴിഞ്ഞു ത്വാഇഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ശനിയാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. മദീനയില്‍ നിന്നും ജിദ്ദ റോഡില്‍ 200 കിലോമീറ്റര്‍ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. Also Read- മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു; കൊല നടത്തിയത് പാക് പൗരൻ
ത്വാഇഫിലെ അല്‍ഗാംദി മൊത്തവ്യാപാര കേന്ദ്രത്തില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയായിരുന്നു മരിച്ച അബ്ദുല്‍ റസാഖ്. ദീര്‍ഘനാളായി ഇദ്ദേഹം കുടുംബവുമൊത്ത് സൗദിയിലാണ് താമസം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
മൂന്നു പേരുടെയും മൃതദേഹം മദീനയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടവും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവർ, വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. എന്നാൽ അബ്ദുൽ റസാഖും ഭാര്യയും മകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അബ്ദുൽ റസാഖ്-ഫാസില ദമ്പതികളുടെ മൂത്ത മകൾ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. കുട്ടിയെ മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദീന സന്ദര്‍ശനം കഴിഞ്ഞു ത്വാഇഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ശനിയാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. മദീനയില്‍ നിന്നും ജിദ്ദ റോഡില്‍ 200 കിലോമീറ്റര്‍ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.