ദുബായില്‍ മലയാളി എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 18, 2020, 10:07 AM IST
ദുബായില്‍ മലയാളി എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി
സബീൽ റഹ്മാൻ
  • Share this:
ദുബായ്:  കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.

Also Read യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലായാളി യുവാവ് മരിച്ചു

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍