• HOME
 • »
 • NEWS
 • »
 • gulf
 • »
 • Abu Dhabi Big Ticket | അബുദാബി ബിഗ് ടിക്കറ്റ് 50 കോടിയുടെ ഒന്നാം സമ്മാനം മലയാളി യുവാവിന്

Abu Dhabi Big Ticket | അബുദാബി ബിഗ് ടിക്കറ്റ് 50 കോടിയുടെ ഒന്നാം സമ്മാനം മലയാളി യുവാവിന്

കഴിഞ്ഞ 10 വര്‍ഷമായി അബുദാബി, അല്‍ ഐന്‍ മേഖലകളില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹരിദാസൻ

Haridasan

Haridasan

 • Last Updated :
 • Share this:
  ദുബായ്: അബുദാബിയില്‍ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് (Abudhabi Big Ticket) ന്യൂ ഈയർ ബമ്ബർ ഒന്നാം സമ്മാനം മലയാളി യുവാവിന്. അബുദാബി ബിഗ്-ടിക്കറ്റ് ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ 50 കോടിയിലധികം രൂപയാണ് മലപ്പുറം (Malappuram) സ്വദേശിയായ ഹരിദാസന് ലഭിച്ചത്. ഡിസംബര്‍ 30ന് എടുത്ത 232976 എന്ന ടിക്കറ്റിനാണ് ബമ്പർ സമ്മാനം ലഭിച്ചത്. യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഹരിദാസന് കടയില്‍ നിന്ന് നേരിട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

  കഴിഞ്ഞ 10 വര്‍ഷമായി അബുദാബി, അല്‍ ഐന്‍ മേഖലകളില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹരിദാസൻ. ഇത്തവണത്തെ പുതുവത്സര ബമ്പർ സമ്മാനം ലഭിച്ചവരിൽ കൂടുതൽ മലയാളികളുണ്ട്. 390843 എന്ന നമ്പരിലുള്ള ടിക്കറ്റ് എടുത്ത അശ്വിന്‍ അരവിന്ദാക്ഷനാണ് രണ്ടാം സമ്മാനമായ നാല് കോടിയിലധികം രൂപ ലഭിച്ചത്. ദീപക് രാമചന്ദ് ഭാട്ടിയ എന്ന ഇന്ത്യക്കാരനാണ് മൂന്നാം സമ്മാനമായ 20 ലക്ഷം രൂപ ലഭിച്ചത്. നാലും അഞ്ചും ആറും സമ്മാനങ്ങൾ ലഭിച്ച ഹൽബി, ദിനേഷ് ഹാർലി, സുനിൽ കുമാർ ശശിധരൻ എന്നിവരും ഇന്ത്യക്കാരാണ്.

  “ഞാൻ അവന്റെ സുഹൃത്ത് മാത്രമല്ല, മലപ്പുറത്തെ തിരൂരിൽ അയൽവാസി കൂടിയാണ്. ഞങ്ങൾ ഒരുമിച്ച് ടിക്കറ്റ് വാങ്ങുകയാണ് പതിവ്, എന്നാൽ ഇത്തവണ ഞാൻ പുറത്തായതിനാൽ സംഭാവന നൽകാൻ കഴിഞ്ഞില്ല. എനിക്ക് അവനെക്കുറിച്ച് വളരെ സന്തോഷം തോന്നുന്നു. 2022 വർഷം അദ്ദേഹത്തിന് ഏറ്റവും മികച്ച രീതിയിൽ തുടങ്ങാനായി. ഞങ്ങൾ വിജയിച്ചിരുന്നുവെങ്കിൽ, ഞങ്ങളുടെ ആശയം ഞങ്ങളുടെ കുടുംബത്തെ മെച്ചപ്പെട്ട രീതിയിൽ നോക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു. ജീവിതം ചെറുതാണ്, അതിനാൽ നല്ല കാര്യങ്ങൾ ചെയ്യണം, ”ഹരിദാസന്‍റെ ഉറ്റ സുഹൃത്തും നാട്ടിൽ അയൽക്കാരനുമായ ഹംസക്കുട്ടി ഖലീജ് ടൈംസിനോട് പറഞ്ഞു.

  ഡിസംബർ 30 ന് വാങ്ങിയ 232976 എന്ന ടിക്കറ്റിലാണ് ഹരിദാസൻ വിജയിച്ചത്. തങ്ങൾ വളരെക്കാലമായി ബിഗ് ടിക്കറ്റ് വാങ്ങുകയായിരുന്നുവെന്ന് ഹംസകുട്ടി പറഞ്ഞു. 10 ദിർഹം മുതൽ 100 ദിർഹം വരെ പണം സമാഹരിക്കുന്ന ധാരാളം സുഹൃത്തുക്കൾ ഞങ്ങൾക്കുണ്ട്,” ഹംസകുട്ടി പറഞ്ഞു. “ഹരിദാസൻ ഒരു ഇടത്തരം കുടുംബക്കാരനാണ്. അദ്ദേഹത്തിന് മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ”കുട്ടി കൂട്ടിച്ചേർത്തു.

  ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള PCR പരിശോധനാ ഫലം നിര്‍ബന്ധം

  ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് (Passengers to Dubai) 48 മണിക്കൂറിനിടയില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം (PCR Test report) നിര്‍ബന്ധം. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് (Emirates Airline) തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

  Also Read - അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAE

  ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാണ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്ക്കും വിധേയമാകണം.

  ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

  ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
  Published by:Anuraj GR
  First published: