HOME » NEWS » Gulf »

കുവൈത്തിൽ വാഹനാപകടം: മലയാളി നഴ്സ് മരിച്ചു

കെ.ഒ.സി.ആശുപത്രിയിലെ നഴ്സ് മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്

News18 Malayalam | news18-malayalam
Updated: November 10, 2019, 7:04 AM IST
കുവൈത്തിൽ വാഹനാപകടം: മലയാളി നഴ്സ് മരിച്ചു
kuwait
  • Share this:
കുവൈത്തിൽ  ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. അപകടത്തിൽ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.ഒ.സി.ആശുപത്രിയിലെ നഴ്സായ മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്.

സിക്സ്ത് റിംഗ് റോഡിലാണ് അപകടം നടന്നത്. നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്‌സി വാഹനത്തിനടിയിൽപ്പെട്ടെന്നാണ് വിവരം.

പരിക്കേറ്റ മറ്റു നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മേഴ്‌സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also Read നിരന്തരം പാമ്പുകളെ കാണുന്നു; ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ്

 

 

 
First published: November 10, 2019, 7:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories