നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മലയാളി നഴ്സിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  മലയാളി നഴ്സിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിൽവെച്ചാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  Kuwait_Nurse

  Kuwait_Nurse

  • Share this:
   കുവൈറ്റ്‌ സിറ്റി: മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

   അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

   സൗദി വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

   സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മക്ക ഉൾപ്പെടുന്ന ത്വായിഫ് പ്രദേശത്തുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം, കൊണ്ടോട്ടി സ്വദേശി നിയാസ് മരിച്ചത്. കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി, ചോലമുക്ക് കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി - നഫീസ ദമ്പതികളുടെ മകനാണ് നിയാസ്. നിഷാദ്, നിസാം, നിസാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

   മക്കയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു നിയാസ്. നിയാസ് ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയായി വിട്ടുകിട്ടിയാല്‍ മക്കയില്‍ മറവ് ചെയ്യുമെന്ന് ത്വായിഫ് കെ എം സി സി പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് അറിയിച്ചു.

   ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യയ്ക്കും മകൾക്കും പരിക്ക്

   ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒമാനിലെ നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കിരൺ മരിച്ചത്.

   കുടുംബസമേതം ഒമാനിൽ താമസിക്കുന്ന കിരൺ സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

   അതേസമയം ഇളയ മകള്‍ തന്മയ പരിക്കേൽക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനിൽ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്‍റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published:
   )}