മലയാളി യുവാവ് സൗദിയിൽ പൊള്ളലേറ്റു മരിച്ചു; അപകടമുണ്ടായത് താമസസ്ഥലത്തുവെച്ച്
ദമാമിലെ താമസസ്ഥലത്ത് ചെന്ന് നോക്കിയപ്പോഴാണ് ഫാറൂഖിനെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: July 6, 2020, 10:44 PM IST
ദമാം: കാസർകോട് സ്വദേശിയായ യുവാവ് സൗദിയിൽ പൊള്ളലേറ്റു മരിച്ചു. ദമാമിലാണ് സംഭവം. കടമ്ബാര്‍ കൊപ്പര ബസാറിലെ അബ്ദുല്‍ ഖാദര്‍ ഹാജി- ബീഫാത്വിമ ദമ്ബതികളുടെ മകന് ഫാറൂഖ് (38)ആണ് മരിച്ചത്. താമസസ്ഥലത്തുവെച്ച് പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ അനീസ വിളിച്ചുവെങ്കിലും ഫാറൂഖ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അവിടെയുള്ള സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. അതുപ്രകാരം ദമാമിലെ താമസസ്ഥലത്ത് ചെന്ന് നോക്കിയപ്പോഴാണ് ഫാറൂഖിനെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. TRENDING:'സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്റ്സ് അസോസിയേഷൻ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
12 വര്‍ഷമായി ദമാമിലെ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു ഫാറൂഖ്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. നാട്ടില്‍ മക്കള്‍: അതിശാല്, അശ്വ, സഹോദരങ്ങള്‍: മുഹമ്മദ്, അസീസ്, സിദ്ദീഖ്, ഇബ്രാഹിം, സഫൂദ.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ അനീസ വിളിച്ചുവെങ്കിലും ഫാറൂഖ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അവിടെയുള്ള സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. അതുപ്രകാരം ദമാമിലെ താമസസ്ഥലത്ത് ചെന്ന് നോക്കിയപ്പോഴാണ് ഫാറൂഖിനെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
12 വര്‍ഷമായി ദമാമിലെ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു ഫാറൂഖ്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. നാട്ടില്‍ മക്കള്‍: അതിശാല്, അശ്വ, സഹോദരങ്ങള്‍: മുഹമ്മദ്, അസീസ്, സിദ്ദീഖ്, ഇബ്രാഹിം, സഫൂദ.