നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Gulf News | സൗദി അറേബ്യയിൽ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

  Gulf News | സൗദി അറേബ്യയിൽ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

  നജറാനിലെ സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

  Shaheed

  Shaheed

  • Share this:
   റിയാദ്: സൗദി അറേബ്യയിൽ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ്(23) മരിച്ചത്. കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ്. നജറാനിലെ സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.

   നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വിവിധ പ്രവാസി മലയാളി സംഘടനാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടവും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് കൊണ്ടുവരിക.

   Gulf News | സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അഞ്ചുപേർ മരിച്ചു

   സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ അഞ്ചുപേർ മരിച്ചു. സൗദിയിലെ ദമ്മാമിനടുത്തുണ്ടായ കാറപകടത്തിലാണ് അഞ്ച് മലയാളികൾ മരിച്ചത്. ബേപ്പൂർ പാണ്ടികശാലകണ്ടിയിൽ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്നയും(36) മൂന്ന് മക്കളുമാണ് മരിച്ചത്. മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്) എന്നിവരും അപകടത്തിൽ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

   പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബിഷയിൽ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് ജാബിറും കുടുംബവും ജിസാനിൽ എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. അഞ്ചു പേരുടെയും മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

   Saudi Arabia | നാട്ടിലേക്ക് തിരിക്കാനിരിക്കെ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

   നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി യുവാവ് സൗദി അറേബ്യയിൽ (Saudi Arabia) വാഹനാപകടത്തിൽ (Car Accident) മരിച്ചു. കണ്ണൂര്‍ (Kannur) തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് അലി (39) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിലിലാണ് സംഭവം. വലീമ ബുറൈദയില്‍ അല്‍ വലിം കമ്ബനിയില്‍ സെയില്‍സ്മാനായിരുന്നു. ഹായിലില്‍ നിന്ന് വരുന്നതിനിടെ അയൂനല്‍ ജുവ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ബുറൈദയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് വെച്ച് വെച്ച്‌ സൈദ് അലി ഓടിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സൈദ് അലി തൽക്ഷണം മരിച്ചു.

   Also Read - ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കംവലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പിലിട്ടു; പിന്നാലെ വാക്കേറ്റവും വിവാഹമോചനവും

   ഡിസംബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൈദ് അലിയുടെ ആകസ്മിക വിയോഗമെന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പറയുന്നു. പിതാവ്: ആലക്കണ്ടി മുഹമ്മദ്, മാതാവ്: റാബിയ ചാക്കന്റകത്ത്, ഭാര്യ: ആരിഫ ടി.വി. രണ്ട് മക്കള്‍: ആയിഷ (6), വഫ (3). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. വിവിധ മലയാളി സന്നദ്ധസംഘടന പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}