റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ദമാമിൽ (Dammam) ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് (Kozhikode) ഫറോക്ക് കോടമ്ബുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന് അബൂബക്കര്‍ സിദ്ധിഖ് (43) ആണ് മരിച്ചത്. അല്‍അഹ്സ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.
കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക് തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു.
വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ മലയാളി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ കൊല്ലം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) മസ്കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള കോണിച്ചുവട്ടില്‍ വീണ് മരിച്ച നിലയിലാണ് കണ്ടത്.
എം.എസ്.സി നഴിസിംങ്ങിന് ശേഷം പൂനെയില്‍ ജോലി നോക്കുകയായിരുന്ന ബിജിലി രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.
2015ല്‍ വിവാഹം കഴിഞ്ഞ ശേഷം 2017ല്‍ ബിജിലിയും ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് പോയിരുന്നു. അടുത്തിടെ നാട്ടിലായിരുന്ന ഇവര്‍ വിസ പുതുക്കാനായി കഴിഞ്ഞ 28നാണ് തിരികെ ഒമാനിലെത്തിയത്.
ആയുര്‍ പെരുങ്ങളൂര്‍ കൊടിഞ്ഞിയില്‍ ബിജിലിഭവനില്‍ ബേബിയുടേയും ലാലിയുടേയും മകളാണ് ബിജിലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കളിത്തീവണ്ടിയില്‍ നിന്ന് താഴെക്ക് വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
റിയാദ്: കളിത്തീവണ്ടിയില്‍ കുടുങ്ങി പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു.മാതാപിതാക്കള്‍ക്കൊപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശിയായ ഇബ്രാഹീം അലി അല്‍ ബലവി എന്ന കുട്ടിയാണ് മരിച്ചത്.
Also Read - ഭര്‍തൃമാതാവിന്റെ കൂര്‍ക്കംവലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പിലിട്ടു; പിന്നാലെ വാക്കേറ്റവും വിവാഹമോചനവും
മേളയിലെ ഗെയിം ഏരിയയില്‍ ഉണ്ടായിരുന്ന കളിത്തീവണ്ടിയില്‍ കയറിയ കുട്ടി അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിച്ചു.ഇതോടെ തീവണ്ടി ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ കുട്ടി ബോഗിയില്‍ നിന്ന് താഴേക്ക് വിഴുകയായിരുന്നു. ടാക്കില്‍ വീണ കുട്ടിയുടെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറി ഇറങ്ങുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.