ഗൾഫ് സമുദ്രമേഖലയിലെ സംഘർഷത്തിൽ പിടിച്ചെടുക്കപ്പെട്ട കപ്പലുകളിൽ മലയാളികളും

ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലായി ആറ് മലയാളികൾ ഉള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

news18
Updated: July 21, 2019, 4:01 PM IST
ഗൾഫ് സമുദ്രമേഖലയിലെ സംഘർഷത്തിൽ പിടിച്ചെടുക്കപ്പെട്ട കപ്പലുകളിൽ മലയാളികളും
News 18
  • News18
  • Last Updated: July 21, 2019, 4:01 PM IST
  • Share this:
ഗൾഫ് സമുദ്രമേഖലയിലെ സംഘർത്തിൽ പിടിച്ചെടുക്കപ്പെട്ട കപ്പലുകളിൽ മലയാളികളും. ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലായി ആറ് മലയാളികൾ ഉള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ എറണാകുളം സ്വദേശികളായ മൂന്നു പേരാണുള്ളത്. കളമശ്ശേരി, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ് ഇറാന്റെ പിടിയിലുള്ളത്. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ മലപ്പുറം, ഗുരുവായൂർ, കാസർഗോഡ് സ്വദേശികളാണുള്ളത്.

കപ്പൽ ഉടമകളാണ് ഇന്നലെ ഇക്കാര്യം അറിയിച്ചതെന്ന് കളമശ്ശേരി സ്വദേശി ഡീജോ പാപ്പച്ചന്റെ ബന്ധുക്കൾ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചു. സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ മൂന്നു മലയാളികളടക്കം 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം.

First published: July 21, 2019, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading