• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇയിൽ ജോലിക്കാർക്കായി പള്ളി പണിതത് മാത്രമല്ല; നോമ്പ് കാലത്തും നന്മമരമായി സജി ചെറിയാൻ

പള്ളി പണിത് നൽകിയതിൽ അവസാനിക്കുന്നില്ല സജി ചെറിയാൻ എന്ന നന്മ മരത്തിന്റെ സദ്കർമങ്ങൾ. ഈ നോമ്പുകാലത്ത് ശരിക്കുമൊരു മാതൃകയാവുകയാണ് അദ്ദേഹം.

news18
Updated: May 10, 2019, 1:58 PM IST
യുഎഇയിൽ ജോലിക്കാർക്കായി പള്ളി പണിതത് മാത്രമല്ല; നോമ്പ് കാലത്തും നന്മമരമായി സജി ചെറിയാൻ
saji cheriyan(fb)
news18
Updated: May 10, 2019, 1:58 PM IST
ദുബായ്: സജി ചെറിയാൻ എന്ന മനുഷ്യ സ്നേഹിയെ അറിയാത്തവർ കേരളത്തിൽ ഉണ്ടാകും. എന്നാല്‍ യുഎഇയിലെ  സുപരിചിത മുഖമാണ് അദ്ദേഹത്തിന്റേത്. യുഎഇയിലെ മുസ്ലിം തൊഴിലാളികൾക്കായി പള്ളി പണിത് നൽകിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബിസിനസുകാരനായ സജി ചെറിയാൻ എന്ന കായംകുളത്തുകാരൻ. മുസ്ലിംകൾക്കായി ഒരു ക്രിസ്ത്യാനി പള്ളി പണിത് നൽകിയത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല.

പള്ളി പണിത് നൽകിയതിൽ അവസാനിക്കുന്നില്ല സജി ചെറിയാൻ എന്ന നന്മ മരത്തിന്റെ സദ്കർമങ്ങൾ. ഈ നോമ്പുകാലത്ത് ശരിക്കുമൊരു മാതൃകയാവുകയാണ് അദ്ദേഹം. തൊഴിലാളികൾ ഉൾപ്പെടെ 800 പേർക്കാണ് ഈ നോമ്പ് കാലത്ത് സജി ഇഫ്താർ ഒരുക്കിയിരിക്കുന്നത്. മെയ് 7 മുതലാണ് നോമ്പ് ആരംഭിച്ചത്. തൊഴിലാളികൾ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരും സജിയുടെ ഇഫ്താറിൽ പങ്കെടുക്കുന്നുണ്ട്. ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

also read: BREAKING: തൊടുപുഴയിലെ ഏഴു വയസുകാരന്‍റെ മരണം; കുറ്റകൃത്യം മറച്ചുവെച്ചതിന് അമ്മ അറസ്റ്റിൽ

കഴിഞ്ഞ വർഷം റമദാൻ മാസത്തിലെ 17ാം രാവിലാണ് പള്ളി തുറന്നു നൽകിയത്. ഇതിനു പിന്നാലെയുള്ള ദിവസങ്ങളിൽ ഇഫ്താറും നൽകിയിരുന്നു. ഈ വർഷം റമദാൻ മാസത്തിന്റെ തുടക്കം മുതൽ തന്നെ ഇഫ്താർ നൽകി വരുന്നു- സജി ചെറിയാനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഈന്തപ്പഴം, പഴങ്ങൾ, ലഘു വിഭവം, ജ്യൂസ്, ബിരിയാണി എന്നിവയാണ് സജി ചെറിയാന്റെ ഇഫ്താറിലെ വിഭവങ്ങൾ. ഒരേ ഭക്ഷണം കഴിച്ച് വിരസത തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള ബിരിയാണിയാണ് ഇവിടെ നല്‍കി വരുന്നത്. സജി ചെറിയാനെ പോലുള്ള ആളുകളെയാണ് ലോകത്തിനാവശ്യമുള്ളതെന്ന് ഇഫ്താറിൽ പങ്കെടുത്ത പാകിസ്ഥാനി ഡ്രൈവർ പറയുന്നു. അദ്ദേഹത്തിനായി പ്രാർഥിക്കാറുണ്ടെന്നും അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ മാസത്തിൽ ദൂരെയുള്ള പള്ളികളിൽ പോയി പ്രാർഥന നടത്താൻ തൊഴിലാളികൾ കൂടുതൽ പണം മുടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സജി ചെറിയാൻ മറിയം ഉം ഈസ പള്ളി നിർമിച്ചത്. അൽ ഹയാൽ വ്യാവസായിക മേഖലയിലെ ഈസ്റ്റ് വില്ലെ റിയൽ എസ്റ്റേറ്റ് കോംപ്ലക്സിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 250 പേർക്ക് ഒരേ സമയം പളളിയിൽ പ്രാർ‌ഥന നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ 700 പേർക്ക് മുറ്റത്തും പ്രാർഥന നടത്താൻ കഴിയും.2003ൽ വെറും നൂറ് ദിർഹവുമായി യുഎഇയിലെത്തിയ ആളാണ് സജി ചെറിയാൻ.


Loading...

First published: May 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...