• HOME
  • »
  • NEWS
  • »
  • gulf
  • »
  • MALAYALI GIRL FELL FROM A BUILDING AND DIED IN UAE

Shocking | യുഎഇയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു

ഇന്‍റർലോക്ക് പാകിയ നിലത്തേക്കു തലയിടിച്ചുവീണ സമീക്ഷ തൽക്ഷണം മരിച്ചു

crime-scene-rt

crime-scene-rt

  • Share this:
    അബുദാബി: യുഎഇയിൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. അ​ജ്മാ​ന്‍ ഭ​വ​ന്‍​സ് സ്കൂ​ളിലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ സ​മീ​ക്ഷ പോ​ള്‍ (15) ആ​ണു മ​രി​ച്ച​ത്. എ​റ​ണാ​കു​ളം പെ​രുമ്പാ​വൂ​ര്‍ വേ​ങ്ങൂ​ര്‍ സ്വ​ദേ​ശി ബി​നു പോ​ള്‍- മേ​രി ദമ്പ​തി​ക​ളു​ടെ മ​ക​ളാണ് സമീക്ഷ.

    ഞായറാഴ്ച പുലർച്ചെയാണ് ഷാർജ അൽഖാനിൽ ഇവർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ എ​ട്ടാം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണിയിൽനിന്ന് സമീക്ഷ താഴേക്കു വീണത്. ഈ സമയം മാതാപിതാക്കളും ഇരട്ടസഹോദരിയായ മെറിഷും ഉറങ്ങുകയായിരുന്നു. ഇന്‍റർലോക്ക് പാകിയ നിലത്തേക്കു തലയിടിച്ചുവീണ സമീക്ഷ തൽക്ഷണം മരിച്ചു. സഹോദരി മെറിഷിനൊപ്പമാണ് സമീക്ഷ ഉറങ്ങാൻ കിടന്നത്.
    TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]

    താമസസ്ഥലത്തെ സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. പൊലീസാണ് സമീക്ഷയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.

    മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു. ദുബായിൽ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ബിനു പോൾ. 16 വർഷം ഇയാൾ അബുദാബിയിലാണ് ജോലി ചെയ്തത്. ഒന്നര വർഷമായി ഷാർജയിലെ ഇപ്പോഴത്തെ താമസസ്ഥലത്തെ അപ്പാർട്ട്മെന്‍റിലാണ് ഇവർ കഴിയുന്നത്.
    Published by:Anuraj GR
    First published:
    )}