നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • കൊതുകുകടിച്ചതിനെ തുടർന്ന് അപൂർവ രോഗം; ആഗ്രഹങ്ങൾ ബാക്കിയാക്കി സാന്ദ്ര വിട പറഞ്ഞു

    കൊതുകുകടിച്ചതിനെ തുടർന്ന് അപൂർവ രോഗം; ആഗ്രഹങ്ങൾ ബാക്കിയാക്കി സാന്ദ്ര വിട പറഞ്ഞു

    'ഹെനോക് സ്‌കോളിൻ പർപുറ' എന്ന രോഗം ബാധിച്ച് ഇരു വൃക്കകളും പ്രവർത്തനരഹിതമായിരുന്നു. പ്രാണികളുടെ കടിയേറ്റ് ആന്തരികാവയവങ്ങൾക്ക് അലർജി ബാധിക്കുന്ന അസുഖമാണിത്.

    സാന്ദ്ര ആൻ ജെയ്‌സൺ

    സാന്ദ്ര ആൻ ജെയ്‌സൺ

    • Share this:
      ഷാർജ: കൊതുക് കടിച്ചതിനെത്തുടർന്നുണ്ടായ അപൂർവരോഗത്തിന് ചികിത്സയിലായിരുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ മലയാളി വിദ്യാർഥിനി സാന്ദ്ര ആൻ ജെയ്‌സൺ (17) അന്തരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. പ്ലസ് ടു വിദ്യാർഥിനിയായ സാന്ദ്ര അടൂർ സ്വദേശി ജെയ്‌സൺ തോമസിന്റെയും ബിജി ജെയ്‌സണിന്റെയും മകളാണ്.

      സാന്ദ്രയുടെ രോഗം സംബന്ധിച്ച് ജനുവരിയിൽ ന്യൂസ് 18 പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം

      'ഹെനോക് സ്‌കോളിൻ പർപുറ' എന്ന രോഗം ബാധിച്ച് ഇരു വൃക്കകളും പ്രവർത്തനരഹിതമായിരുന്നു. പ്രാണികളുടെ കടിയേറ്റ് ആന്തരികാവയവങ്ങൾക്ക് അലർജി ബാധിക്കുന്ന അസുഖമാണിത്. ഡയാലിസിസ് നടത്തിയാണ് സാന്ദ്രയുടെ ജീവൻ നിലനിർത്തിയത്. കഴിഞ്ഞ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മറ്റൊരു വിദ്യാർഥിനിയുടെ സഹായത്തിലായിരുന്നു പഠിച്ചതും പരീക്ഷയെഴുതിയതും. എന്നിട്ടും സാന്ദ്ര ഉന്നത വിജയം നേടിയിരുന്നു.

      Also Read- കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

      ഷാർജ അൽ ഖാസിമി ആശുപത്രിയിലെ ചികിത്സ നടത്തവേ കഴിഞ്ഞ ജൂണിലായിരുന്നു വൃക്ക മാറ്റിവെക്കാനായി നാട്ടിലേക്ക് പോയത്. എയർ ഹോസ്റ്റസോ ക്ലിനിക്കൽ സൈക്കോളജിസ്റ്റോ ആകണമെന്നായിരുന്നു സാന്ദ്രയുടെ മോഹം. സാന്ദ്രയുടെ ആഗ്രഹപ്രകാരം നാലുവർഷത്തെ ക്ലിനിക്കൽ സൈക്കോളജി പഠനത്തിനുള്ള പ്രാരംഭ നടപടികളും പൂർത്തിയാക്കിയിരുന്നതായി അച്ഛൻ ജെയ്‌സൺ തോമസ് പറഞ്ഞു.

      ജബൽ ലിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയാണ് ജെയ്‌സൺ. അമ്മ ബിജി ഫുജൈറയിൽ നഴ്‌സ് ആണ്. സഹോദരി റിച്ച ഷാർജ ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ശവസംസ്കാരം ബുധനാഴ്ച അടൂർ ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ.

      കൊതുകുകടിയേറ്റത് 2014ൽ

      ആദ്യം ചിക്കന്‍പോക്‌സിന്റെ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാതെയായതോടെ നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്‌കൂളില്‍ പോവാന്‍ തുടങ്ങി.

      ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ 2019ല്‍ നടത്തിയ ബയോപ്‌സിയില്‍ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
      Published by:Rajesh V
      First published:
      )}