നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ലൈസൻസില്ലാതെ കാറോടിച്ച മലയാളി നിയമക്കുരുക്കിൽ;സൗദിയിൽ കോടതി കയറിയിറങ്ങി തിരുവനന്തപുരം സ്വദേശി

  ലൈസൻസില്ലാതെ കാറോടിച്ച മലയാളി നിയമക്കുരുക്കിൽ;സൗദിയിൽ കോടതി കയറിയിറങ്ങി തിരുവനന്തപുരം സ്വദേശി

  ജോലിക്കായി എത്തിയ ദിവസം തന്നെ സ്പോൺസറായ വനിത സതീന്ദ്രനെ വാഹനമോടിക്കാൻ നിർബന്ധിക്കുകയായിരുന്നു.

  man license

  man license

  • Share this:
   റിയാദ്; ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ യുവാവ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് വാഹനമോടിക്കാൻ നിർബന്ധിതനായി നിയമകുരുക്കിൽപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് താന്നമൂട് സ്വദേശി സതീന്ദ്രനാണ്(33) നിയമ നടപടി നേരിടുന്നത്. സ്പോൺസർ കൈയൊഴിഞ്ഞ സതീന്ദ്രൻ പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് കേസ് നേരിടുന്നത്.

   ആറു മാസം മുമ്പാണ് ഡ്രൈവർ വിസയിൽ സതീന്ദ്രൻ സൗദിയിലെത്തിയത്. ജോലിക്കായി എത്തിയ ദിവസം തന്നെ സ്പോൺസറായ വനിത സതീന്ദ്രനെ വാഹനമോടിക്കാൻ നിർബന്ധിക്കുകയായിരുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കില്ലെന്ന് പറഞ്ഞെങ്കിലും സ്പോൺസർ അത് ചെവിക്കൊണ്ടില്ല. ഒടുവിൽ എന്തു പ്രശ്നമുണ്ടായാലും നോക്കിക്കൊള്ളാമെന്ന് സ്പോൺസർ പറഞ്ഞതോടെ സതീന്ദ്രൻ വാഹനമോടിക്കുകയായിരുന്നു.

   Also Read- ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; വിനയായത് ബന്ധുവിന്‍റെ വിവാഹ സമ്മാനം

   ഇഖാമ ലഭിച്ചാൽ ഉടൻ ലൈസൻസ് കിട്ടുമെന്ന് സ്പോൺസർ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുപ്രകാരം അഞ്ചു മാസത്തിലേറെയായി സതീന്ദ്രൻ വാഹനോടിച്ചു. അതിനിടിയാണ് കഴിഞ്ഞ മാസം സതീന്ദ്രൻ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ മറ്റൊരു വാഹനം സതീന്ദ്രന്‍റെ കാറിന് പിൻഭാഗത്ത് ഇടിച്ചു. ഇതേത്തുടർന്ന് ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് സതീന്ദ്രന് ലൈസൻസ് ഇല്ലെന്ന കാര്യം കണ്ടെത്തിയത്. ഇതോടെ പൊലീസ് സതീന്ദ്രനെതിരെ കേസെടുത്തു.

   തന്‍റെ അനുമതിയില്ലാതെയാണ് സതീന്ദ്രൻ കാർ ഓടിച്ചതെന്ന് സ്പോൺസർ പറഞ്ഞതോടെയുകൂടി പൂർണ ഉത്തരവാദിത്വം സതീന്ദ്രന് മേൽ കെട്ടിവെക്കുകയായിരുന്നു. കോടതി സതീന്ദ്രനെതിരെ നഷ്ടപരിഹാരം ചുമത്തുകയും ചെയ്തു. ഈ കേസ് ഒഴിവാക്കാനാണ് സതീന്ദ്രൻ കോടതി കയറിയിറങ്ങുന്നത്. സതീന്ദ്രന്‍റെ സഹായത്തിനായി മലയാളി പ്രവാസി സംഘടനാ പ്രവർത്തകരും രംഗത്തുണ്ട്.
   Published by:Anuraj GR
   First published:
   )}