നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • ഖത്തറിൽ വാഹനാപകടത്തിൽ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു

    ഖത്തറിൽ വാഹനാപകടത്തിൽ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു

    ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

    മിസ്ഹബ് അബ്ദുൽ സലാം

    മിസ്ഹബ് അബ്ദുൽ സലാം

    • Share this:
      ദോഹ: ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ്​ പ്രസിഡൻറുമായ കോഴിക്കോട്​ മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്.

      ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

      Also Read- ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

      അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക്​ തെറിച്ച മിസ്​ഹബിന്​ ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ്​ മരണകാരണമായത്​. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക്​ സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.

      Also Read- കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ

      ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്​ഹബ്​. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്​. വെള്ളിയാഴ്​ച വൈകി​ട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

      ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

      ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട്​ പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷന്റെ മകൻ ജയറാമും (44) തമിഴ്​നാട്​ സ്വദേശിയുമാണ്​ മരിച്ചത്​. മസ്​കറ്റിൽ നിന്ന്​ 500 കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വെള്ളിയാഴ്​ചയായിരുന്നു അപകടം. സുലോചനയാണ്​ ജയറാമി​ന്റെ മാതാവ്​. ഭാര്യ: രശ്​മി. മക്കൾ: നിരഞ്ജന, അർജുൻ.

      Also Read- സംസ്കരിക്കാൻ ഇടമില്ല; ഹിന്ദു സ്ത്രീയുടെ സംസ്കാരം ക്രിസ്ത്യൻ സെമിത്തേരിയിൽ ഹിന്ദു ആചാരപ്രകാരം

      പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്​ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന്​ സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ്​ സീസണി​ന്റെ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക്​ യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.
      Published by:Rajesh V
      First published:
      )}