ദമാം: സൗദി അറേബ്യയിൽ സിമന്റ് മിക്സർ യന്ത്രത്തിനുള്ളിൽ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല ചെറുകര സ്വദേശി ഷാജി ജോണ്‍ (48)ആണ് മരിച്ചത്. സീഹാത്ത്-ജുബൈൽ റോഡിലെ റെഡിമിക്സ് കമ്പനിയിലെ സിമന്റ് മിക്സറിനുള്ളിലേക്ക് ബ്ലേഡ് വെൽഡ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തകരാറ് ശരിയാക്കി പുറത്തിറങ്ങിയ ജോൺ അതിനുള്ളിലെ പണിയായുധങ്ങൾ തിരിച്ചെടുക്കാൻ വീണ്ടും ഇറങ്ങിയപ്പോഴാണ് ദാരുണാന്ത്യം.
ഷാജി ജോൺ പണിയായുധങ്ങൾ എടുക്കാൻ ഇറങ്ങിയത് അറിയാതെ ജീവനക്കാരൻ മിക്സർ ഓൺ ചെയ്യുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് വിവരം. 20 വർഷമായി ഇതേ കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്നു ഷാജി. ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കമ്പനി അധികൃതരും സുഹൃത്തുക്കളും അറിയിച്ചു. ഭാര്യ: ബിൻസി, മകൾ: നേഹ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.