HOME » NEWS » Gulf » MALAYALI YOUTH FOUND DEAD IN BATHROOM IN SAUDI ARABIA

സൗദിയില്‍ മലപ്പുറം സ്വദേശി കുളിമുറിയിൽ മരിച്ച നിലയിൽ

ബവാദിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും

News18 Malayalam | news18-malayalam
Updated: February 24, 2020, 5:10 PM IST
സൗദിയില്‍ മലപ്പുറം സ്വദേശി കുളിമുറിയിൽ മരിച്ച നിലയിൽ
junais-saudi death
  • Share this:
റിയാദ്: സൗദി അറേബ്യയിൽ താമസസ്ഥലത്തെ കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്‍റെ മകൻ ജുനൈസി(25)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആറു മാസം മുമ്പാണ് ജുനൈസ് സൗദിയിൽ എത്തിയത്. ഇയാൾക്ക് നേരത്തെ അപസ്മാരരോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ജിദ്ദയിലെ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ജുനൈസ്. ഇയാൾ അവിവാഹിതനാണ്.

Read Also- വിലപിടിപ്പുള്ള വാച്ചുകൾ വേസ്റ്റ് ബോക്സിൽ; 16 കോടി വിലവരുന്ന 86 വാച്ചുകൾ മോഷ്ടിച്ച് ക്ലീനർ

ബവാദിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മലയാളി സന്നദ്ധപ്രവർത്തകരും ജുനൈസിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Published by: Anuraj GR
First published: February 24, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories