കോവിഡ് രോഗലക്ഷണങ്ങളോടെ സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

പനിബാധിച്ച് നാലുദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: April 5, 2020, 11:09 AM IST
കോവിഡ് രോഗലക്ഷണങ്ങളോടെ സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
സൗദിയിൽ മരിച്ച മലപ്പുറം സ്വദേശി സഫ്വാൻ
  • Share this:
റിയാദ്: പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30ഓടെ മരിച്ചത്. നാലുദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സഫ്വാനെ കൊറോണ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൗദിയിൽ ഡ്രൈവറായാണ് സഫ്വാൻ ജോലി ചെയ്തിരുന്നത്. ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്.

You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]First published: April 5, 2020, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading