നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • UAE Golden Visa | യു.എ.ഇ ഗോള്‍ഡന്‍ വിസ വലിയൊരു അംഗീകാരമായി കാണുന്നു; നന്ദി അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

    UAE Golden Visa | യു.എ.ഇ ഗോള്‍ഡന്‍ വിസ വലിയൊരു അംഗീകാരമായി കാണുന്നു; നന്ദി അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

    സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ സന്താഷം പങ്കുവെച്ചത്.

    • Share this:
      യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അബുദാബി സര്‍ക്കാരിന് നന്ദിയറിയിച്ച് മമ്മൂട്ടിയും, മോഹന്‍ലാലും. സമൂഹമാധ്യമങ്ങളിലൂടെയാണ് അവര്‍ സന്താഷം പങ്കുവെച്ചത്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച പ്രവാസി വ്യവസായി എം.എ യൂസഫലിക്കും നന്ദി പറയുന്നതായും ഇരുവരും അറിയിച്ചു.

      അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് താരങ്ങള്‍ വിസ ഏറ്റു വാങ്ങിയത്. അബുദാബി സര്‍ക്കാരിന് വേണ്ടി താന്‍ നന്ദി അറിയിക്കുകയാണെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ശെറാഫ അല്‍ ഹമ്മാദി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഭകളെയും പ്രധാന വ്യക്തിത്വങ്ങളെയും  ആകര്‍ഷിക്കാനാണ് ഇത്തരമൊരു പദ്ധതി അബുദാബി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

      ഗോള്‍ഡന്‍ വിസയെ ഒരു ബഹുമതിയായിട്ടാണ് താനും മമ്മൂട്ടിയും കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. യൂസഫലിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്ല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസയിപ്പോള്‍. ഇതൊരു വലിയ അംഗീകരമായിട്ടാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. സിനിമാ വ്യവസായത്തെ വളര്‍ത്താനുള്ള അവസരങ്ങള്‍ നമുക്ക് തരാമെന്ന് പറഞ്ഞിട്ടടുണ്ട്. ഇങ്ങിനെയൊരു കാലത്ത് അവര്‍ വരികയും ഞങ്ങളെയൊക്കെ സഹായിക്കാം എന്ന് പറയുകയും ചെയ്യുന്നത് വലിയ കാര്യമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.





      മലയാളികളിലെങ്കില്‍ ഇത്തരമൊരു നിലയിലേക്ക് ഞങ്ങള്‍ക്ക് ഉയരാന്‍ ആവുമായിരുന്നില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. യു.എ.ഇ സര്‍ക്കാരിന്റെ വലിയ ആദരവ് ആണ് ഗോള്‍ഡന്‍ വിസ. ഇത് വളരെ സന്തോഷപൂര്‍വ്വം ഞങ്ങള്‍ സ്വീകരിക്കുന്നു. മലയാളികള്‍ തന്നെ ഒരു വലിയ സമ്മാനമായിട്ടാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞത്. ഇവിടെ എത്തിച്ച യൂസഫലിക്കും സര്‍ക്കരിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു.



      വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

      10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തിയെന്ന വാർത്ത ആഗോള ശ്രദ്ധ നേടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോൾഡൻ വിസ പദ്ധതിയെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ വിസ പദ്ധതിയ്ക്ക് ആർക്കൊക്കെയാണ് അർഹതയെന്ന് വിശദമായി പരിശോധിക്കാം.

      സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
      Published by:Karthika M
      First published:
      )}