HOME » NEWS » Gulf »

ബോണറ്റ് ഉയർത്തിവെച്ച് കാറോടിച്ചു; സൗദിയിൽ യുവാവ് അറസ്റ്റിൽ

ബോണറ്റ് ഉയർത്തിവെച്ച് അപകടകരമായി കാറോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്

News18 Malayalam | news18-malayalam
Updated: January 12, 2021, 5:27 PM IST
ബോണറ്റ് ഉയർത്തിവെച്ച് കാറോടിച്ചു; സൗദിയിൽ യുവാവ് അറസ്റ്റിൽ
bonnet open car
  • Share this:
റിയാദ്: ബോണറ്റ് ഉയര്‍ത്തിവെച്ച ശേഷം അപകടകരമായി കാറോടിച്ച യുവാവ് സൗദിയിൽ അറസ്റ്റിലായി. സൗദി ട്രാഫിക് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്‍തത്. ജിദ്ദയിലെ ഫലസ്‍തീന്‍ സ്‍ട്രീറ്റിലൂടെയായിരുന്നു യുവാവിന്റെ അപകടകരമായ ഡ്രൈവിങ്.

ബോണറ്റ് ഉയർത്തിവെച്ച് അപകടകരമായി കാറോടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. മേല്‍പ്പാലത്തിന് മുകളിലൂടെ ബോണറ്റ് ഉയര്‍ത്തിവെച്ച നിലയില്‍ വാഹനം ഓടിക്കുന്നത് കണ്ട ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഷെയർ ചെയ്യുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ വൈറലായി മാറുകയായിരുന്നു.

Also Read- Saudi Arabia | റോഡും കാറുമില്ലാത്ത നഗരം സൃഷ്ടിക്കാനൊരുങ്ങി സൗദി അറേബ്യ

വീഡിയോ ഷെയർ ചെയ്ത ചിലർ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തതോടെയാണ് നടപടി വേഗത്തിലായത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലായിരുന്നു യുവാവ് കാറോടിച്ചതെന്ന് സൗദി ട്രാഫിക് പൊലീസ് അറിയിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ലഭ്യമാക്കുമെന്നും, കേസ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.

കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളുമായാണ് ഗതാഗത മേഖലയിൽ സൌദി സർക്കാർ നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രാഫിക് നിയമലംഘനങ്ങൾ താരതമ്യേന ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവാണ്. എന്നാൽ പുതിയ സംഭവം സൗദി ട്രാഫിക് പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
Published by: Anuraj GR
First published: January 12, 2021, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories