COVID 19| വീട്ടിൽ അടച്ചിരുന്നവരെ പരിഹസിച്ചു; കാറുമെടുത്ത് റൈഡിന് പോയ യുവാവ് പൊലീസ് പിടിയിൽ
കർശന നടപടിയെന്ന് ഉം അല് കുവൈൻ പൊലീസ്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: April 10, 2020, 12:52 PM IST
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് വീട്ടിനുള്ളിൽ കഴിഞ്ഞവരെ സോഷ്യൽമീഡിയയിലൂടെ കളിയാക്കിയശേഷം കാറുമായി റൈഡിന് പോയ എമിറത്തി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
ഉം അൽ കുവൈനിലാണ് സംഭവം. മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലിരുന്നവരെ പരിഹസിക്കുകയും ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനുമാണ് കേസെടുത്തത്. നിയന്ത്രണങ്ങൾ ബോധപൂർവം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉം അൽ കുവൈൻ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഹാമിദ് മാതർ ബിൻ അജീൽ പറഞ്ഞു.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ നിർദേശങ്ങൾ പാലിക്കുന്ന ജനങ്ങളെ അപഹസിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാവിന്റെ കേസ് നിയമനടപടികൾക്കായി ഉം അൽ കുവൈൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിലവിലെ സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ നിരീക്ഷണം ശക്തമാക്കുമെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് നിയമനടപടി നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഉം അൽ കുവൈനിലാണ് സംഭവം. മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലിരുന്നവരെ പരിഹസിക്കുകയും ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനുമാണ് കേസെടുത്തത്.