അജ്മാനിൽ യുവാവിന്‍റെ കൊലപാതകം; 18 മണിക്കൂറിനകം പ്രതി ബുർ ദുബായിൽ അറസ്റ്റിൽ

മുസല്ല അൽ ഈദിന് (ഈദ് പ്രയർ ഗ്രൌണ്ട്) സമീപമുള്ള അൽ ലിവാര 1 പ്രദേശത്താണ് കൊലപാതകം നടന്നത്

News18 Malayalam | news18-malayalam
Updated: February 14, 2020, 11:31 PM IST
അജ്മാനിൽ യുവാവിന്‍റെ കൊലപാതകം; 18 മണിക്കൂറിനകം പ്രതി ബുർ ദുബായിൽ അറസ്റ്റിൽ
murder
  • Share this:
അജ്മാൻ: യുഎഇ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊലപാതകം നടന്ന് 18 മണിക്കൂറിനകമാണ് പ്രതി ബുർ ദുബായിൽ അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയോടെയാണ് അജ്മാനിലെ ലിവാര ഒന്നിൽ നിരവധി കുത്തേറ്റ മുറിവുകളോടെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അജ്മാൻ പൊലീസാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി 18 മണിക്കൂറിനകം പിടിയിലായതെന്ന് അജ്മാൻ പൊലീസിലെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹ്മദ് സയീദ് അൽ നുയിമി പറഞ്ഞു.

മുസല്ല അൽ ഈദിന് (ഈദ് പ്രയർ ഗ്രൌണ്ട്) സമീപമുള്ള അൽ ലിവാര 1 പ്രദേശത്താണ് കൊലപാതകം നടന്നത്. ഞായറാഴ്ച രാത്രി 10.30ന് പോലീസിന് ഒരു കോളിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇരയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞിരുന്നു.

അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസ് നിരവധി പേരെ സംശയിച്ചു. കൊലചെയ്യപ്പെട്ട യുവാവ് സംഭവത്തിന് തൊട്ടുമുമ്പ് മറ്റ് മൂന്ന് പേർക്കൊപ്പം ഒരു റെസ്റ്റോറന്റിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അവരിൽ ഒരാളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം പ്രതി ടാക്സിയിലാണ് രക്ഷപെട്ടതെന്നും പൊലീസ് കണ്ടെത്തിയത് നിർണായകമായി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരും ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
First published: February 14, 2020, 11:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading