പരിശോധനയ്ക്കെത്തിയപ്പോള്‍ മസാജിങ് സെന്ററിലെ ജീവനക്കാരിയെ പീഡിപ്പിച്ചു; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സെന്റര്‍ സന്ദര്‍ശിച്ച യുവാവ് മുപ്പത്താറുകാരിയായ തായ്‌ലന്‍ഡുകാരിയെയാണ് പീഡിപ്പിച്ചത്

news18
Updated: April 11, 2019, 7:57 PM IST
പരിശോധനയ്ക്കെത്തിയപ്പോള്‍ മസാജിങ് സെന്ററിലെ ജീവനക്കാരിയെ പീഡിപ്പിച്ചു; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
dubai court
  • News18
  • Last Updated: April 11, 2019, 7:57 PM IST IST
  • Share this:
ദുബായ്: മസാജിങ് സെന്ററിലെ ജീവനക്കാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അല്‍ ബര്‍ഷയിലെ മസാജിങ് സെന്ററില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥന്‍ ജീവനക്കാരിയെ പീഡിപ്പിച്ചത്. കേസിന്റെ ആദ്യവാദം ഇന്നലെ ദുബായ് കോടതിയില്‍ നടന്നു.

ഈജിപ്ത് സ്വദേശിയായ 34 കാരാനാണ് പിടിയിലായിരിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മസാജിങ് സെന്റര്‍ സന്ദര്‍ശിച്ച യുവാവ് മുപ്പത്താറുകാരിയായ തായ്‌ലന്‍ഡുകാരിയെയാണ് പീഡിപ്പിച്ചത്. 2018 നവംബറില്‍ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ യുവതി വിസ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനിടെയായിരുന്നും സംഭവം.

Also Read: ഭാര്യയുടെ വാട്സാപ്പിലേക്ക് അശ്ലീല ചിത്രങ്ങളയച്ചു; അബുദാബിയിൽ യുവാവിന് 46 ലക്ഷം രൂപ പിഴ

മസാജിങ് പാര്‍ലറിലെത്തിയ ഉദ്യോഗസ്ഥന്‍ റൂം പരിശോധനയ്ക്കിടെ യുവതിയോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ വിസമാറ്റിയെടുക്കുന്ന നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അറിയിച്ചെങ്കിലും നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്‍ തനിക്ക് വഴങ്ങിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നെന്ന് യുവതി പറയുന്നു.

പെട്ടെന്ന് തന്നെ മസാജിങ് റൂമിലെ കിടക്കയിലേക്ക് യുവതിയെ തള്ളിയിട്ട ഉദ്യോഗസ്ഥന്‍ അവരെ പീഡിപ്പിക്കുകയായിരുന്നു. ജീവനക്കാരി സൂപ്പര്‍വൈസറിനോട് കാര്യം പറഞ്ഞതിനെത്തുടര്‍ ദുബായ് പൊലീസിനെ വിവരം അറിയിക്കുകയും പരാതികൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading