HOME » NEWS » Gulf »

ലോക്ക്ഡൗണ്‍ കാലത്ത് ഏതു വീട്ടിൽ നിൽക്കും ? രണ്ട് ഭാര്യമാരുടെയും വീടുകളിൽ പോകാൻ അനുവാദം തേടി യുവാവ്

'ഞാൻ രണ്ടുപേരെ വിവാഹം ചെയ്തിട്ടുണ്ട്. രണ്ടു ഭാര്യമാരുടെയും വീടുകളിൽ മാറി മാറി താമസിക്കാൻ പെർമിറ്റ് നൽകുമോ ?'- ഇതായിരുന്നു യുവാവിന് അറിയേണ്ടിയിരുന്നത്. അതിന് പൊലീസിന്റെ മറുപടിയാകട്ടെ അതീവ രസകരവും.

News18 Malayalam | news18-malayalam
Updated: April 7, 2020, 9:07 PM IST
ലോക്ക്ഡൗണ്‍ കാലത്ത് ഏതു വീട്ടിൽ നിൽക്കും ? രണ്ട് ഭാര്യമാരുടെയും വീടുകളിൽ പോകാൻ അനുവാദം തേടി യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: ലോക്ക്ഡൗൺകാലത്ത് എല്ലാവരും അവരവരുടെ വീടുകളിൽ കഴിയണമെന്നാണ് ദുബായ് പൊലീസിന്റെ കർശന നിർദേശം. എന്നാൽ ദുബായ് പൊലീസിനോട് ഒരു യുവാവിന്റെ ചോദ്യം ചിരി പടർത്തുന്നതാണ്. രണ്ട് ഭാര്യമാരുള്ള യുവാവിന് ഏതെങ്കിലും ഒരു വീട്ടിൽ മാത്രം നിൽക്കാനാവില്ല. അതിനാൽ ലോക്ക്ഡൗൺ നിബന്ധനകൾക്കിടയിൽ രണ്ടു ഭാര്യമാരുടെ വീടുകളിൽ പോകാനും തനിക്ക് അനുമതി നൽകണമെന്നായിരുന്നു യുവാവിന്റെ അഭ്യർത്ഥന. അതിന് പൊലീസിന്റെ മറുപടിയാകട്ടെ അതീവ രസകരവും.

അണുനശീകരണ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടും ജനങ്ങളുടെ  സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ടും പ്രാദേശിക റേഡിയോയിലൂടെ ദുബായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ ഫോൺവിളിയെത്തിയത്. 'ഞാൻ രണ്ടുപേരെ വിവാഹം ചെയ്തിട്ടുണ്ട്. രണ്ടു ഭാര്യമാരുടെയും വീടുകളിൽ മാറി മാറി താമസിക്കാൻ പെർമിറ്റ് നൽകുമോ ?'- ഇതായിരുന്നു യുവാവിന് അറിയേണ്ടിയിരുന്നത്.

You may also like:കാസർകോട് 540 ബെഡ്ഡുകളുള്ള ആശുപത്രി വരുന്നു; നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്ന് കളക്ടർ
[NEWS]
COVID 19| കേരളത്തിൽ ഇന്ന് 9പേർക്ക് കൂടി കോവിഡ്; 12പേരുടെ പരിശോധനാഫലം നെഗറ്റീവ്: മുഖ്യമന്ത്രി [NEWS]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]

ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൊയിക്ക് ഈ ചോദ്യം കേട്ട് ചിരി അടക്കാനായില്ല. രസകരമായ മറുപടി തന്നെ അദ്ദേഹം നൽകി. ഏതു ഭാര്യക്കൊപ്പമാണോ നിങ്ങൾക്ക് കഴിയാൻ താൽപര്യമില്ലാത്തത്, അവിടെ പോകാതിരിക്കാനുള്ള നല്ലൊരു ഒഴിവുകഴിവായിരിക്കും അനുമതി ലഭിച്ചില്ല എന്നത്.- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ തന്റെ മുന്നിലെത്താറുണ്ടെന്ന് അൽ മസ്രൊയി പറയുന്നു. പെർമിറ്റ് ഒരു സമയത്തേക്കുള്ളതാണ്. അത്യാവശ്യ കാര്യങ്ങൾക്കായി എപ്പോഴൊക്കെ വീട് വിട്ടുപുറത്തുപോകണമോ, അപ്പോഴെല്ലാം പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെയും കടകളിലെയും തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം എപ്പോഴേക്ക് അവസാനിക്കുമെന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പം നടക്കാനിറങ്ങാൻ അനുമതി ചോദിച്ച് വിളിക്കുന്നവരുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വ്യക്തികൾ വീടിന് പുറത്തിറങ്ങരുതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. സൂപ്പർമാർക്കറ്റ്, ഫാർമസി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമേ സൈക്കിൾ ഉപയോഗിക്കാവൂയെന്നും വീടിന് ചുറ്റും സൈക്കിൾ ചവിട്ടി സമയം തള്ളിനീക്കുന്നത് അനുവദിക്കാനാവില്ലെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

സൈക്കിളിലോ നടന്നോ കടകളിൽ പോകാൻ അനുമതി ലഭിക്കുന്നവർ മാസ്കുകളും കൈയുറകളും നിർബന്ധമായും ധരിക്കണമെന്നും മറ്റുള്ളവരുമായി ആളകലം പാലിക്കണമെന്നും ദുബായ് പൊലീസ് നിർദേശിച്ചു. കുടുംബത്തിലെ ഒരാൾ മാത്രമെ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാൻ പാടുള്ളൂ. കുട്ടികൾ മുതിർന്നവർക്കൊപ്പം വീടുകളിൽ തന്നെ കഴിയണമെന്നും ദുബായ് പൊലീസ് നിർദേശിച്ചു.First published: April 7, 2020, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories