നഗ്‌നവീഡിയോ കാട്ടി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് കുടുങ്ങി

ഫ്രഞ്ച് സ്വദേശിയെന്നവകാശപ്പെട്ടായിരുന്നു ഇയാള്‍ യുവതിയുമായി ചാറ്റ് ചെയ്തത്

news18
Updated: February 19, 2019, 11:45 AM IST
നഗ്‌നവീഡിയോ കാട്ടി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് കുടുങ്ങി
representation
  • News18
  • Last Updated: February 19, 2019, 11:45 AM IST IST
  • Share this:
ദുബായ്: നഗ്നവീഡിയോ കാട്ടി യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത ഇന്ത്യന്‍ യുവാവ് ദുബായില്‍ പിടിയില്‍. തൊഴിലന്വേഷിച്ചെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ യുവാവ് ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിലെ വിചാരണ കഴിഞ്ഞദിവസം ദുബായ് കോടതിയില്‍ ആരംഭിച്ചു.

യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു 31 കാരനായ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും അല്ലെങ്കില്‍ 2,000 ദിര്‍ഹം നല്‍കണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

Also Read: ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ ഇനി മലയാളവും; ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ ഭാഷ

 

കഴിഞ്ഞ ഒക്ടോബറിലായിരുന്നു വീ ചാറ്റ് ആപ്ലിക്കേഷനിലൂടെ ഇരുവരും പരിചയപ്പെടുന്നത്. ഫ്രഞ്ച് സ്വദേശിയെന്നവകാശപ്പെട്ടായിരുന്നു ഇയാള്‍ യുവതിയുമായി ചാറ്റ് ചെയ്തത്. പലപേരുകള്‍ പറഞ്ഞായിരുന്നു ഇയാള്‍ തന്നെ പരിചയപ്പെടുന്നതെന്നും വീചാറ്റിലൂടെയാണ് ബന്ധം വളരുന്നതെന്നും യുവതി വ്യക്തമാക്കി.

'ഞാന്‍ അയാള്‍ക്ക് ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയായിരുന്നു. പിന്നീട് കുളിക്കുന്നതിന്റെ വീഡിയോയും അയച്ച് കൊടുത്തു. ഞാന്‍ ജോലിയന്വേഷിക്കുകയാണെന്ന് അയാളോട് പറഞ്ഞിരുന്നു' 39 കാരിയായ ഫിലിപ്പൈന്‍ യുവതി പറഞ്ഞു. താന്‍ സെക്രട്ടറിക്ക് നമ്പറും ബയോഡാറ്റയും നല്‍കാമെന്ന് അയാള്‍ പറഞ്ഞിരുന്നതായും യുവതി പറയുന്നു.പിന്നീട് തനിക്ക് വഴങ്ങണമെന്നും അല്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ആവശ്യപ്പെട്ട് യുവാവ് ഭീഷണി ആരംഭിച്ചതോടെ യുവതി ബര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ വിധി ഫെബ്രുവരി 28 ന് ദുബായ് കോടതി പുറപ്പെടുവിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading