• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

താമസത്തിനു നൽകിയ വീട്ടിൽ ഒളിക്യാമറ വെച്ച് സ്ത്രീയുടെ നഗ്നത പകർത്തി ബ്ലാക്ക് മെയിൽ ; 47കാരനെതിരെ പരാതി

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

news18
Updated: March 4, 2019, 2:09 PM IST
താമസത്തിനു നൽകിയ വീട്ടിൽ ഒളിക്യാമറ വെച്ച് സ്ത്രീയുടെ നഗ്നത പകർത്തി ബ്ലാക്ക് മെയിൽ ; 47കാരനെതിരെ പരാതി
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
news18
Updated: March 4, 2019, 2:09 PM IST
ദുബായ്: താമസത്തിന് നൽകിയ വീട്ടിൽ ഒളിക്യമറ വച്ച് 49കാരിയുടെ നഗ്നചിത്രങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ദുബായ് കോടതിയിൽ വിചാരണ തുടങ്ങി. ജോർദാൻ സ്വദേശിയായ 47കാരനാണ് കുറ്റാരോപിതൻ. ജോർദാൻ സ്വദേശിനിയുടെ ചിത്രം പകർത്തുകയും ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ ഓൺലൈനിലൂടെ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തൽ, ഓൺലൈൻ വഴി അസഭ്യം പറയൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016ൽ സാധന സാമഗ്രികൾ ജോർദാനിലേക്ക് കയറ്റി അയക്കുന്നതിനാണ് സ്ത്രീ 49കാരനെ പരിചയപ്പെടുന്നത്. തങ്ങൾക്കിടയിൽ ബിസിനസ് ബന്ധം മാത്രമായിരുന്നുവെന്നും സ്ത്രീ കോടതിയിൽ പറഞ്ഞു. ചരക്കുനീക്കവുമായി ബന്ധപ്പെട്ട് ഒരു ഇറാഖി കസ്റ്റമറിനെ താനാണ് പ്രതിക്ക് പരിചയപ്പെടുത്തി നൽകിയതെന്നും അവർ കോടതിൽ പറഞ്ഞു. രണ്ടുപേർക്കുമിടയിൽ ഇടനിലക്കാരിയായാണ് ഇവർ പ്രവർത്തിച്ചത്. എന്നാൽ ഇതിന്റെ കമ്മീഷൻ സ്ത്രീക്ക് നൽകാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.

മറ്റൊരു താമസസ്ഥലം കിട്ടുന്നതുവരെ ഇയാൾ തന്റെ ഉടമസ്ഥതിയിലുള്ള ഫ്ളാറ്റിലേക്ക് വാടകയ്ക്ക് ഇവരെ താമസിപ്പിക്കുകയായിരുന്നു. മകനോടൊപ്പമാണ് സ്ത്രീ ഫ്ളാറ്റിലേക്ക് മാറിയത്. പ്രതി ഒരുദിവസം സ്ത്രീയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം സ്ത്രീയെ കയറിപ്പിടിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറയുമെന്ന് പറഞ്ഞതോടെയാണ് സ്ത്രീയെ വിടാൻ ഇയാൾ തയാറായത്. ഇറാഖി സ്വദേശിയുമായി നടന്ന വ്യാപാരത്തിൽ, ഫർണിച്ചറിന്റെ വിലയും കമ്മീഷനും ചോദിച്ചെങ്കിലും കിടക്ക പങ്കിട്ടാലെ തുക നൽകാനാകൂവെന്ന് ഇയാൾ വാശിപിടിച്ചു. തുടർന്ന് ഇരയായ സ്ത്രീ കുറ്റാരോപിതന്റെ ഭാര്യയെ വിളിച്ച് വിവരം ധരിപ്പിച്ചു. എന്നാൽ ആൺസുഹൃത്തുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗും ഫ്ളാറ്റിൽ നേരത്തെ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പകർത്തിയ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ വിചാരണ മാർച്ച് 12ലേക്ക് മാറ്റി.

First published: March 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...