• HOME
 • »
 • NEWS
 • »
 • gulf
 • »
 • നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്

Saneesh

Saneesh

 • Share this:
  റിയാദ്: നാട്ടിലേക്ക് പോകാൻ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകൻ സനീഷ് പി (38) ആണ് സൌദിയിലെ അൽ ഹസയിൽ മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാൻ സനീഷ് ടിക്കറ്റ് എടുത്തിരുന്നു. അഞ്ചു വർഷമായി അൽഹസയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഡ്രൈവർ.

  കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടർന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ദൃശ്യയാണ് സനീഷിന്‍റെ ഭാര്യ. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

  കഴിഞ്ഞ അഞ്ചു കൊല്ലമായി അൽ ഹസയിൽ ഒരു കമ്പനി ഡ്രൈവറായി ജോലി ചെയ്തിരുന്ന സനീഷിന് വിലുപലമായ സൌഹൃദവലയമുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ അൽ ഹസ സനയ്യ യൂണിറ്റ് അംഗവും സജീവപ്രവർത്തകനുമായിരുന്നു സനീഷ്. മലയാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സനീഷ് സജീവമായി ഇടപെട്ടിരുന്നു. സനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് പ്രവർത്തകർ അറിയിച്ചു.

  മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഉറപ്പാക്കി; പിന്നാലെ തൃശൂർ സ്വദേശി ഷാർജയിൽ ജീവനൊടുക്കി

  സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം ഉറപ്പാക്കിയശേഷം തൃശൂര്‍ സ്വദേശി ഷാർജയില്‍ ജീവനൊടുക്കി. തൃശൂർ കീഴൂർ സ്വദേശി സതീഷ് (55) ആണ് മരിച്ചത്. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ ഫോൺ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാൾ ആത്മഹത്യ ചെയ്തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യർഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്റഫ് താമരശ്ശേരി ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

  Also Read- ഷാർജയിലും സൗദിയിലും മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു

  വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു അഷ്റഫിനെ തേടി സന്തോഷ് ആണെന്ന് പറഞ്ഞ് സതീഷിന്റെ ഫോൺ വിളിയെത്തിയത്. തന്റെ കൂടെ താമസിക്കുന്നയാൾ തൂങ്ങി മരിച്ചെന്നും മൃതദേഹം എന്നാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുക എന്നായിരുന്നു ചോദ്യം. വെള്ളി, ശനി ദിവസങ്ങൾ യുഎഇയിൽ വാരാന്ത്യ അവധിയായതിനാൽ ഇനി ഞായറാഴ്ച വൈകിട്ടോടെ മാത്രമേ പറ്റുകയുള്ളൂ എന്ന് മറുപടി നൽകി. വൈകാതെ തന്റെ കമ്പനിയിലെ പിആർഒ താങ്കളെ വിളിക്കുമെന്നും ഞായറാഴ്ച തന്നെ കൊണ്ടുപോകാൻ ശ്രമിക്കണേ എന്നും ഒരിക്കൽക്കൂടി അഭ്യർഥിച്ചാണ് അയാൾ ഫോൺ കട്ട് ചെയ്തത്.

  അന്ന് ഉച്ചയ്ക്ക് രണ്ടു കഴിഞ്ഞ് പിആർഒയുടെ ഫോൺ അഷ്റഫിനെ തേടിയെത്തി. തന്റെ കമ്പനിയിലെ ഒരു ജീവനക്കാരൻ തൂങ്ങി മരിച്ചെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. രാവിലെ മരിച്ച വിവരം അറിയിക്കാൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ, രാവിലെയല്ല, കുറച്ച് സമയം മുൻപാണ് മരിച്ചതെന്നായിരുന്നു മറുപടി. കമ്പനിയുടെ പേര് ചോദിച്ചറിഞ്ഞപ്പോൾ, ഇതേ കമ്പനിയിലെ സന്തോഷ് എന്നയാൾ രാവിലെ വിളിച്ച് മരണം അറിയിച്ചിരുന്നു എന്ന് മറുപടി നൽകി. എന്നാൽ, അത് സതീഷ് ആണെന്നും ആ വ്യക്തി തന്നെയാണ് മരിച്ചതെന്നും പിആർഒ അപ്പോൾ വെളിപ്പെടുത്തുകയായിരുന്നു. ഏറെ സങ്കടകരമായ സംഭവമായതിനാൽ യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അഷ്റഫ് വെളിപ്പെടുത്തിയില്ല. മാത്രമല്ല, പേരും മറച്ചുവയ്ക്കുകയായിരുന്നു.
  Published by:Anuraj GR
  First published: