ഷാർജയിൽ കാർ മുകളിലേക്ക് വീണ് മെക്കാനിക്കിന് ദാരുണാന്ത്യം
ഷാർജയിൽ കാർ മുകളിലേക്ക് വീണ് മെക്കാനിക്കിന് ദാരുണാന്ത്യം
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
ഷാര്‍ജ: കാർ നന്നാക്കുന്നതിനിടയിൽ വാഹനം മുകളിലേക്ക് വീണ് ബംഗ്ലാദേശി സ്വദേശി മരിച്ചു. ഷാർജയിലെ അൽ സാജ് ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി ചെയ്ത മുപ്പത്തിമൂന്ന് വയസുകാരനാണ് മരിച്ചത്.
കാറിനടിയിൽ കയറി നന്നാക്കുന്നതിന് ഇടയിലാണ് ശരീരത്തിലേക്ക് കാർ വീഴുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. രാത്രി 8.30നാണ് പൊലീസിന് അപകട വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരിച്ചിരുന്നു.
പൊലീസ് കടയുടമയെ ചോദ്യം ചെയ്തു. മറ്റ് കാരണങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.