• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കാർ ഓടിക്കുന്നതിനിടയിൽ ഉറങ്ങി; അപകടത്തിൽ യുവാവ് മരിച്ചു

ദൈദ് - ഷാർജ റോഡിൽ ബ്രിഡ്ജ് നമ്പർ 10ൽ വെച്ചാണ് അപകടം ഉണ്ടായത്.

news18india
Updated: January 19, 2019, 10:08 AM IST
കാർ ഓടിക്കുന്നതിനിടയിൽ ഉറങ്ങി; അപകടത്തിൽ യുവാവ് മരിച്ചു
ദൈദ് - ഷാർജ റോഡിൽ ബ്രിഡ്ജ് നമ്പർ 10ൽ വെച്ചാണ് അപകടം ഉണ്ടായത്.
news18india
Updated: January 19, 2019, 10:08 AM IST
ഷാർജ: കാർ ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഷാർജയിലെ ദൈദ് - ഷാർജ റോഡിലാണ് സംഭവം. 26 വയസുള്ള സ്വദേശി യുവാവാണ് മരിച്ചത്. ദൈദ് - ഷാർജ റോഡിൽ ബ്രിഡ്ജ് നമ്പർ 10ൽ വെച്ചാണ് അപകടം ഉണ്ടായത്.

കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സംഭവത്തിനു തൊട്ടു മുമ്പ് യുവാവ് മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊലീസ് എത്തുമ്പോഴേക്കും രക്തം അമിതമായി വാർന്ന നിലയിലായിരുന്നു.

യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി
Loading...
അതേസമയം, ഡ്രൈവിംഗിനിടെ അപകടം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങളും മാറ്റിവെയ്ക്കണമെന്ന് പൊലീസ് വാഹനം ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

First published: January 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍