കടയിൽ എത്തിയയാളെ ലൈംഗികമായി സ്പർശിച്ചു; കടയുടമയ്ക്ക് മൂന്നുമാസം തടവ്

ഇരുപതുകാരനായ എമിറാത്തി യുവാവിനെതിരെ ലൈംഗിക പീഡനത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

news18
Updated: September 27, 2019, 7:48 AM IST
കടയിൽ എത്തിയയാളെ ലൈംഗികമായി സ്പർശിച്ചു; കടയുടമയ്ക്ക് മൂന്നുമാസം തടവ്
handcuffs-arrest
  • News18
  • Last Updated: September 27, 2019, 7:48 AM IST
  • Share this:
ദുബായ്: കടയിൽ എത്തിയയാളെ ലൈംഗികമായി സ്പർശിച്ച കേസിൽ ദുബായിൽ ഫർണിച്ചർ കടയുടമയ്ക്ക് മൂന്നുമാസം തടവ്. 29 വയസുള്ള യുവാവ് കടയിലേക്ക് മറ്റൊരാളുമൊത്ത് നടന്നുപോകവേ കടയുടമ യുവാവിന്‍റെ പിൻഭാഗത്ത് സ്പർശിക്കുകയായിരുന്നു.

അതേസമയം, അയാൾ എന്തു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അയാൾ രക്ഷപ്പെട്ടെങ്കിലും താൻ ദുബായ് പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും ഇരയായ യുവാവ് പറഞ്ഞു.

പ്രതിയായ ഇയാളെ പിടികൂടാൻ ഇവർ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, ഇയാളെ തിരിച്ചറിയാൻ അടയാളം പറഞ്ഞു കൊടുത്ത് ഇവർ പൊലീസിനെ സഹായിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇരയെ പിന്നിൽ നിന്ന് അയാളുടെ തോളിലാണ് സ്പർശിച്ചതെന്ന് പ്രതി പറഞ്ഞു.

അതേസമയം, ഇരുപതുകാരനായ എമിറാത്തി യുവാവിനെതിരെ ലൈംഗിക പീഡനത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

First published: September 27, 2019, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading