• HOME
  • »
  • NEWS
  • »
  • gulf
  • »
  • MAN FILMS AND RAPES WOMAN INSIDE HER DUBAI APARTMENT

യുവതിയെ കത്തികാട്ടി പീഡിപ്പിച്ചു; നഗ്നചിത്രം മൊബൈലിൽ പകർത്തിയശേഷം പണവും മോഷ്ടിച്ചു

നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും വിവരം പുറത്തുപറഞ്ഞാൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിച്ചശേഷം മുറിയിലെ അലമാരിയിൽനിന്ന് പണം മോഷ്ടിക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ദുബായ്: വീട്ടിനുള്ളിൽ ഇന്ത്യക്കാരിയായ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ദുബായിലെ നയിഫ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തിയ സ്വദേശിയായ യുവാവാണ് ഭർത്താവ് ഇല്ലാതിരുന്ന സയത്ത് വീട്ടമ്മയെ പീഡിപ്പിച്ചത്. നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും വിവരം പുറത്തുപറഞ്ഞാൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിച്ചശേഷം മുറിയിലെ അലമാരിയിൽനിന്ന് 200 ദിർഹം മോഷ്ടിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ദുബായ് കോടതിയിൽ ഇന്നു വിചാരണ തുടങ്ങി.

    39 കാരിയായ ഇന്ത്യൻ യുവതി തന്റെ മകനെ സ്‌കൂൾ ബസ് പിക്ക് അപ്പ് പോയിന്റിലേക്ക് കൊണ്ടുവിട്ടു തിരികെ എത്തിയപ്പോഴാണ് പിന്നാലെ എത്തിയ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. പ്രതി പിന്നിൽ നിന്ന് അവളെ സമീപിച്ച് തൊണ്ടയിൽ ഒരു കത്തി വച്ചുകൊണ്ട് അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. “ഞാൻ എന്റെ മകനെ വിട്ടശേഷം വീട്ടിലേക്ക് കയറുമ്പോൾ. ആരോ എന്റെ തൊണ്ടയിൽ ഒരു കത്തി വച്ച് അപ്പാർട്ട്മെന്റിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ഞാൻ ഉറക്കെ നിലവിളിച്ചു, പക്ഷേ ആരും അത് കേട്ടില്ല. ചെറുത്തുനിൽക്കാൻ നോക്കിയെങ്കിലും അയാൾ എന്നെ കിടപ്പുമുറിയിലേക്ക് തള്ളിവിട്ടു, ” യുവതി പറഞ്ഞു.

    അതിനുശേഷം കത്തികാട്ടി യുവതിയോട് പ്രതി വസ്ത്രം അഴിക്കാൻ നിർബന്ധിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു. “അയാൾ 200 ദിർഹം മോഷ്ടിച്ചു, പോലീസിനെ അറിയിച്ചാൽ ക്ലിപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. അയൽപക്കത്തെ സൂപ്പർ മാർക്കറ്റിലേക്കു ഞാൻ പോകുമ്പോഴെല്ലാം അയാൾ എന്നെ നിരീക്ഷിക്കാറുണ്ട് ”- യുവതി പറഞ്ഞു.
    TRENDING:ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ[PHOTOS]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്[PHOTOS]Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി[PHOTOS]
    പീഡനത്തിന് ഇരയായ വിവരം ഭർത്താവിനോട് പറഞ്ഞശേഷം നെയ്ഫ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സംഘം ഉദ്യോഗസ്ഥർ തിരിച്ചറിയുകയും അറസ്റ്റുചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

    “ഞങ്ങൾ അയാളുടെ പക്കൽ 135 ദിർഹം കണ്ടെത്തി, യുവതിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച പണത്തിന്റെ ഭാഗമാണിതെന്ന് അയാൾ സമ്മതിച്ചു.”- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, മദ്യലഹരിയിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു. ബലാത്സംഗം, കവർച്ച, അനധികൃതമായി മദ്യം കഴിക്കൽ എന്നീ കുറ്റങ്ങളാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്. അടുത്ത ഹിയറിംഗ് സെപ്റ്റംബർ ആറിന് നടക്കും.
    Published by:Anuraj GR
    First published:
    )}