മുൻ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ കുരങ്ങിയെന്ന് പരിഹസിച്ചു; അബുദാബി യുവാവിന് മൂന്ന് ലക്ഷം രൂപ പിഴ

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിലാണ് യുവാവിന്റെ പരിഹാസം.

News18 Malayalam | news18-malayalam
Updated: December 31, 2019, 1:55 PM IST
മുൻ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ കുരങ്ങിയെന്ന് പരിഹസിച്ചു; അബുദാബി യുവാവിന് മൂന്ന് ലക്ഷം രൂപ പിഴ
news18
  • Share this:
അബുദാബി: മുൻ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച യുവാവിന് മൂന്ന് ലക്ഷം രൂപ പിഴ വിധിച്ച് അബുദാബി കോടതി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിലാണ് യുവാവിന്റെ പരിഹാസം. മൂന്ന് മാസം മുമ്പാണ് യുവാവ് കവിത പങ്കുവെച്ചത്.

മുൻഭാര്യ കുരങ്ങിനെപ്പോലെയാണെന്നും അതിനാലാണ് പോകാൻ ആവശ്യപ്പെട്ടതെന്നും യുവാവ് പരിഹസിച്ചതായി കോടതി രേഖകൾ വ്യക്തമാക്കിയിരിക്കുന്നു.

also read:ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

“അവസാനം എനിക്ക് ആശ്വാസമായി ആ കുരങ്ങ് നരകത്തിലേക്ക് പോകട്ടെ,” എന്നാണ് യുവാവ് പോസ്റ്റ് ചെയ്തതെന്ന് മുൻഭാര്യ കോടതിയെ അറിയിച്ചു. തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ഇങ്ങനെ ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു.

ഇത് തന്റെ വാട്സ്ആപ്പിലേക്കും അയച്ചതായി യുവതി പറഞ്ഞു. ഇതിനു പുറമെ ചില ചിത്രങ്ങളും യുവാവ് അയച്ചെന്ന് യുവതി വ്യക്തമാക്കി. വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രോസിക്യൂട്ടർ കേസ് കോടതിയിലേക്ക് വിടുകയായിരുന്നു.

അബുദാബി ക്രിമിനൽ കോടതിയാണ് യുവാവിന് 20,000 ദിർഹം(3,88,196.01രൂപ) പിഴയായി വിധിച്ചത്. കോടതി, അഭിഭാഷകരുടെ ചാർജ് എന്നിവയ്ക്ക് പുറമെയാണ് പിഴ.
Published by: Gowthamy GG
First published: December 31, 2019, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading