• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതിന് 10 വർഷം ജയിൽ


Updated: January 8, 2019, 7:24 AM IST
യുഎഇയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയതിന് 10 വർഷം ജയിൽ

Updated: January 8, 2019, 7:24 AM IST
അബുദാബി : സമൂഹമാധ്യമങ്ങൾ വഴി രാജ്യത്തെ അപമാനിച്ചയാൾക്ക് പത്ത് വർഷം തടവ് ശിക്ഷ പ്രഖ്യാപിച്ച് യുഎഇ. അഹമ്മദ് മൻസൂർ അൽ ഷെഹി എന്നയാൾക്കാണ് സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തെ അപമാനിച്ചതിന്‍റെ പേരിൽ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. പത്ത് ലക്ഷം ദിർഹം പിഴയും ഒടുക്കണം. നേരത്തെ കീഴ്ക്കോടതി വിധിച്ച ഉത്തരവ് ഫെഡറൽ കോടതി അംഗീകരിക്കുകയായിരുന്നു.

ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഇയാൾ തെറ്റായ വിവരങ്ങളും വാർത്തകളും പ്രചരിപ്പിച്ചുവെന്നും ഇത് അയൽരാജ്യങ്ങൾക്കിടെ രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. യുഎഇയുടെയും രാജ്യത്തെ ഭരണാധികാരികളുടെയും അന്തസിനെയും പെരുമയെയും അപമാനിക്കുന്ന പെരുമാറ്റമാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കോടതി വ്യക്തമാക്കിയത്. തെറ്റായ വിവരങ്ങൾ നൽകി അയൽരാജ്യങ്ങളുമായി സൂക്ഷിച്ചിരുന്ന ബന്ധം വഷളാക്കാനും ഇയാൾ കാരണക്കാരനായതായും പറയുന്നു.

തലാഖ്: സൗദി വനിതകൾക്ക് ഇനി മൊബൈലിൽ അറിയിപ്പ് ലഭിക്കും

കീഴ്ക്കോടതി ഉത്തരവിനെതിരെ ഇയാൾ സമർപ്പിച്ച അപ്പീൽ തള്ളിയ ഫെഡറൽ കോടതി, ജയിൽ മോചിതനായ ശേഷവും മൂന്ന് വർഷത്തോളം ഇയാൾ നിരീക്ഷണത്തിൽ തുടരണമെന്നും അറിയിച്ചിട്ടുണ്ട്. അൽഷെഹി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവുണ്ട്. ഇയാൾക്ക് തീവ്രവാദ ബന്ധവും ആരോപിക്കപ്പെട്ടിരുന്നെങ്കിലും ഇതിൽ കുറ്റക്കാനല്ലെന്ന് തെളിഞ്ഞിരുന്നു.

സൈബർ സുരക്ഷനിയമങ്ങൾ കർശനമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്ക് 10 മുതൽ 25 വർഷം വരെ തടവും രണ്ട് ദശലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.
First published: January 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...