HOME » NEWS » Gulf »

പതിന്നാലുകാരനെ മോശമായി തൊട്ടു; ദുബായിൽ യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ

യുവാവ് സ്പർശിച്ചപ്പോൾ താൻ തിരിഞ്ഞു നോക്കിയെന്നും അപ്പോൾ അയാൾ മുഖം കഴുകുന്നതുപോലെ അഭിനയിച്ചെന്നും കുട്ടി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: October 23, 2019, 9:09 PM IST
പതിന്നാലുകാരനെ മോശമായി തൊട്ടു; ദുബായിൽ യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ
Jail
  • Share this:
ദുബായ്: 14 വയസുകാരനെ മോശമായി തൊട്ട കേസിൽ 23 കാരന് മൂന്ന് മാസം തടവ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷിച്ചിരിക്കുന്നത്. ജൂലൈ 26 ന് വാട്ടർ പാർക്കിലാണ് സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നു.

also read:അനുവാദമില്ലാതെ ടോയ് ലെറ്റിന്റെ വാതിൽ തള്ളിത്തുറന്നു; യുഎഇയിൽ കൗമാരക്കാരനെ മർദിച്ചയാൾക്കെതിരെ കേസ്

മറ്റ് കുട്ടികളുമായി കളിക്കുകയായിരുന്ന എമിറേറ്റ് സ്വദേശിയായ ആൺകുട്ടിയെ ഇയാൾ ലൈംഗിക താത്പര്യത്തോടെ സ്പർശിക്കുകയായിരുന്നു . ബുർ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ യുവാവ് മോശമായി തൊട്ടെന്നും ഇയാൾ തങ്ങളെ പിന്തുടർന്നെന്നുമാണ് കുട്ടി പറയുന്നത്.

യുവാവ് സ്പർശിച്ചപ്പോൾ താൻ തിരിഞ്ഞു നോക്കിയെന്നും അപ്പോൾ അയാൾ മുഖം കഴുകുന്നതുപോലെ അഭിനയിച്ചെന്നും കുട്ടി വ്യക്തമാക്കി. ഇക്കാര്യം മറ്റ് കുട്ടികളോട് പറഞ്ഞുവെന്നും അവരും ഇയാൾ പിന്തുടർന്നത് കണ്ടുവെന്നും കുട്ടി പറഞ്ഞു.

തുടർന്ന് പാർക്കിലുണ്ടായിരുന്ന അമ്മയോടും അമ്മായിയോടും സംഭവത്തെ കുറിച്ച് പറയുകയായിരുന്നു. അവരാണ് പൊലീസിനെ അറിയിച്ചത്.

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനിടെ, താൻ  കുട്ടിയെ അബദ്ധത്തിൽ സ്പർശിച്ചതാണെന്നാണ് പ്രതി പറഞ്ഞത്.

വിധി പുറപ്പെടുവിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ നൽകാം.
First published: October 23, 2019, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories