നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സിഗററ്റ് കുറ്റി ഉപയോഗിച്ച് ഭാര്യയെ പൊള്ളലേൽപ്പിച്ചു; അബുദാബിയിൽ യുവാവിന് 10 ലക്ഷം രൂപ പിഴ

  സിഗററ്റ് കുറ്റി ഉപയോഗിച്ച് ഭാര്യയെ പൊള്ളലേൽപ്പിച്ചു; അബുദാബിയിൽ യുവാവിന് 10 ലക്ഷം രൂപ പിഴ

  തങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കണ്ടിപിടിച്ചതായും ഭർത്താവ് ആരോപിക്കുന്നു...

  News 18

  News 18

  • Share this:
   ദുബായ്: സിഗരറ്റ് കഷ്ണം ഉപയോഗിച്ച് ഭാര്യയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച യുവാവിന് കനത്ത പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. ഭാര്യയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പത്തുലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു.

   ഭർത്താവ് തന്നെ പതിവായി മർദ്ദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാർജർ കേബിൾ ഉപയോഗിച്ച് അടിക്കുകയും ചെയ്യാറുണ്ട്. മുഖം മേശപ്പുറത്ത് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സിഗരറ്റ് കഷ്ണം ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ യുവതി ആരോപിച്ചു.

   ആക്രമണത്തെത്തുടർന്ന് യുവതിയുടെ ശരീരത്തിൽ ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ച മെഡിക്കൽ റിപ്പോർട്ട് അവർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഒരു മാനസികരോഗാശുപത്രി നൽകിയ മറ്റൊരു മെഡിക്കൽ റിപ്പോർട്ട് പ്രകാരം യുവതിക്ക് വിഷാദം, ഉത്കണ്ഠ, ആശയക്കുഴപ്പം, തീവ്രമായ ഭയം, ഉറക്കമില്ലായ്മ, വിശപ്പ് കുറവ് തുടങ്ങി ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

   സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആക്ഷേപം ശരിയാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുറ്റം ചെയ്തയായി യുവാവ് പൊലീസിനോട് സമ്മതിച്ചു. എന്നാൽ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിച്ചതോടെയാണ് താൻ അവരെ മർദ്ദിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കണ്ടിപിടിച്ചതായും ഭർത്താവ് പറഞ്ഞു.

   കോടതി നിയോഗിച്ച വിദഗ്ധരുടെ മെഡിക്കൽ റിപ്പോർട്ടിൽ യുവതിയുടെ മുഖത്തും തലയോട്ടിയിലും ഒന്നിലധികം മുറിവുകളും ഇടതു കവിളിൽ വലിയ വീക്കവും ഉണ്ടായിരുന്നു. കൈത്തണ്ട, കൈ, പുറം ഭാഗത്തും പൊള്ളലേറ്റതായും കണ്ടെത്തി. കോടതിയുടെ നിർദേശ പ്രകാരം യുവതിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. മാനസികാരോഗ്യ ചികിത്സയും യുവതിക്ക് ലഭ്യമാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

   വിശദമായ വാദത്തിനൊടുവിലാണ് യുവതിയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. യുവതിക്ക് ശാരീരികവും മാനസികവുമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പിഴയായി നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു.
   Published by:Anuraj GR
   First published:
   )}