• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാട്സ്ആപ്പ് ഗ്രൂപ്പിലെ മോർഫ് ചിത്രം ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ

അറിയാതെ ഉള്‍പ്പെട്ടു പോയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് അറബി പെണ്‍കുട്ടിയുടെ ചിത്രം യുവാവ് കൈക്കലാക്കിയത്. പിന്നീട് ഇതിനൊപ്പം തന്റെ കൂടെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്ത ശേഷമാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാന്‍ തുടങ്ങി

news18
Updated: April 5, 2019, 9:43 AM IST
വാട്സ്ആപ്പ് ഗ്രൂപ്പിലെ മോർഫ് ചിത്രം ഉപയോഗിച്ച്  പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
അറിയാതെ ഉള്‍പ്പെട്ടു പോയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് അറബി പെണ്‍കുട്ടിയുടെ ചിത്രം യുവാവ് കൈക്കലാക്കിയത്. പിന്നീട് ഇതിനൊപ്പം തന്റെ കൂടെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്ത ശേഷമാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാന്‍ തുടങ്ങി
news18
Updated: April 5, 2019, 9:43 AM IST
അജ്മന്‍: വ്യാജ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഏഷ്യന്‍ വംശജനായ 22 കാരനാണ് അജ്മന്‍ പൊലീസിന്റെ പിടിയിലായത്. സംഭവം പൊലീസ് വിവരിക്കുന്നതിങ്ങനെ

അറിയാതെ ഉള്‍പ്പെട്ടു പോയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് അറബി പെണ്‍കുട്ടിയുടെ ചിത്രം യുവാവ് കൈക്കലാക്കിയത്. പിന്നീട് ഇതിനൊപ്പം തന്റെ കൂടെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്ത ശേഷമാണ് ഇത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാന്‍ തുടങ്ങിയത്. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

Also Read-അശ്ലീല വീഡിയോകൾ കാണിച്ച് 13കാരനെ പലതവണ പീഡിപ്പിച്ചു; ദുബായിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ

അജ്മനിലെ ഒരു പാര്‍കിലേക്കുള്ള ട്രിപ്പുമായി ബന്ധപ്പെട്ട് ഒരു സുഹൃത്താണ് തന്നെ അറബ് പെണ്‍കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. ട്രിപ്പിലെ ചിത്രങ്ങളും ഗ്രൂപ്പില്‍ പങ്കു വച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി കൂടി ഉള്‍പ്പെട്ട മോര്‍ഫ് ചെയ്ത ചിത്രം ലഭിക്കുന്നത്. പണം തന്നില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നായിരുന്ന് ഭീഷണിയെന്നും പെണ്‍കുട്ടി അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ നമ്പറുകള്‍ അംഗങ്ങളുടെ നമ്പറുകള്‍ പരിശോധിച്ച പെണ്‍കുട്ടി, ഒരു സുഹൃത്ത് മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറാണ് പ്രതി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആ സുഹൃത്ത് ആണെന്ന് കരുതിയാണ് യുവാവിനെ ഗ്രൂപ്പില്‍ ആഡ് ചെയ്തതെന്നും. ഒരു വര്‍ഷം മുന്‍പ് സുഹൃത്ത് നമ്പര്‍ മാറ്റിയിരുന്നുവെന്ന് അറിയാതെയായിരുന്നു ഇത്. പിന്നാലെ പൊലീസിനെ സമീപിച്ച പെണ്‍കുട്ടി അജ്ഞാതനെതിരെ പരാതി നല്‍കി.


    Loading...

  • ആരും ശ്രദ്ധിക്കാത്തൊരു രവി വർമ്മ ചിത്രം വിറ്റുപോയത് കോടികൾക്ക്


പൊലീസ് കസ്റ്റഡിയിലെടുത്തതോടെ യുവാവ് കുറ്റം സമ്മതിച്ചു. ഫോണ്‍ നമ്പര്‍ തന്റെതാണെന്നും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്നും സമ്മതിക്കുകയും ചെയ്തു. കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന് വിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് ജനങ്ങള്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണമെന്ന് സംഭവത്തെ തുടര്‍ന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ സ്വകാര്യത ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് തോന്നിയാല്‍ പൊലീസിനെ സമീപിക്കാന്‍ ഒരു മടിയും ഉണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.



 
First published: April 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...