News18 MalayalamNews18 Malayalam
|
news18
Updated: November 25, 2019, 7:30 AM IST
Jail
- News18
- Last Updated:
November 25, 2019, 7:30 AM IST
ദുബായ്: ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാൾക്ക് ദുബായിൽ ആറുമാസം തടവ്. നൈജീരിയക്കാരാനയ 32 കാരനാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഉക്രെയ്ൻ സ്വദേശിനിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതിയുമായെത്തിയത്.
'ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് കാണണമെന്നാവശ്യപ്പെട്ടു, ഇതനുസരിച്ചാണ് ഇയാളുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്. ദുബായ് മറീനയിലെ ഒരു കഫെയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.. ഇവിടെ നിന്ന് അൽ ബർഷയിലെ ഫ്ലാറ്റിലേക്കാണ് യുവാവ് തന്നെ കൂട്ടിക്കൊണ്ടു പോയത്. ഇവിടെ വച്ച് ഒരു സിറിഞ്ച് കാട്ടി ഭീഷണിപ്പെടുത്തി തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.
Also Read-
ആറ് വയസുകാരിയെ സ്കൂൾ ടോയ് ലെറ്റിൽ വെച്ച് പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
സഹായത്തിനായി ഒച്ചവച്ചെങ്കിലും വലിയ ശബ്ദത്തിൽ പാട്ടു വച്ചിരുന്നതിനാൽ തന്റെ അലർച്ച പുറത്ത് കേട്ടിരുന്നില്ല. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ പോകാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തി അഞ്ച് തവണയാണ് യുവാവ് ബലാത്സംഗത്തിനിരയാക്കിയതെന്നാണ് ഇവർ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിന്നീട് ഇയാൾ തന്നെ ഇറക്കി വിട്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് യുവാവ് ഇപ്പോൾ ശിക്ഷ നേരിടുന്നത്. ശിക്ഷാ കാലവധി കഴിഞ്ഞ ശേഷം ഇയാളെ നാടുകടത്തും.ഇതാദ്യമായല്ല ഇയാളെ സമാന കുറ്റത്തിന് ശിക്ഷിക്കുന്നത്. നേരത്തെ 53 കാരിയായ സെർബിയൻ യുവതിയെ പീഡിപ്പിച്ചതിന് ഒരു വർഷം തടവിന് വിധിച്ചിരുന്നു.
First published:
November 25, 2019, 7:30 AM IST