വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് അപകടം: ഗൃഹനാഥൻ മരിച്ചു ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും പരിക്ക്

അജ്മാനിലെ അൽ സവാര മേഖലയിലെ അൽ ഇത്തിഹാദ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനമോടിച്ചയാളുടെ ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റു.

news18
Updated: April 12, 2019, 10:43 AM IST
വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് അപകടം: ഗൃഹനാഥൻ മരിച്ചു ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും പരിക്ക്
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: April 12, 2019, 10:43 AM IST IST
  • Share this:
അജ്മാൻ: മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിച്ചയാൾ അപകടത്തിൽ മരിച്ചു. അജ്മാനിലുണ്ടായ അപകടത്തിൽ വാഹനമോടിച്ചയാളുടെ ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മാനിലെ അൽ സവാര മേഖലയിലെ അൽ ഇത്തിഹാദ് റോഡിലാണ് അപകടമുണ്ടായത്. യുഎഇ സ്വദേശിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്നുള്ള അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് അജ്മാൻ പൊലീസിലെ പട്രോൾ ആൻഡ് ട്രാഫിക് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഷംസി പറഞ്ഞു.അപകടമുണ്ടായപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് മരണകാരണമായതെന്ന് അധികൃതർ പറയുന്നു. ഭാര്യയുടെയും കുട്ടികളുടെയും പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കുട്ടികൾക്ക് മൂന്നും നാലും വയസാണുള്ളത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading