ദുബായ്: ഈജിപ്ഷ്യൻ യുവാവിന്റെ വൃഷണം അടിച്ചുതകർത്ത കേസിൽ ദുബായിൽ പാകിസ്താൻകാരനായ ടാക്സി ഡ്രൈവറെ കോടതി ശിക്ഷിച്ചു. ഒരുവർഷം തടവും നാടുകടത്തലുമാണ് ദുബായ് കോടതി വിധിച്ചത്. പാകിസ്താൻകാരനായ 26കാരനെതിരെ യുവാവിനെ ശാരീരികമായി ഉപദ്രവിച്ചതിനും പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ടാക്സി ഡ്രൈവറുടെ ചവിട്ടേറ്റ് ഈജിപ്ഷ്യൻ യുവാവിന്റെ വലത് വൃഷ്ണത്തിന് 20 ശതമാനം അപാകത സംഭവിക്കുകയും ഒരു ഭാഗം നീക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിനാണ് സംഭവം. ഈജിപ്ഷ്യൻ കാരനായ 23 കാരൻ അൽറെഫയിലെ ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു. ഈ സമയം ഒരാൾ അടുത്തെത്തി അൽഅയിനിലേക്കുള്ള വഴി ചോദിച്ചു. ബസിൽ പോയാൽ മതിയെന്ന് ഈജിപ്തുകാരനായ യുവാവ് മറുപടിയും നൽകി. ഈ സമയം പ്രതിയായ ടാക്സി ഡ്രൈവർ അവിടെയെത്തുകയും കാറിൽ യാത്ര ചെയ്യാനെത്തിയയാളെ ബസിലേക്ക് പറഞ്ഞുവിട്ടെന്ന് ആരോപിച്ച് തട്ടിക്കയറുകയും മർദിക്കുകയുമായിരുന്നു. അനധികൃത ടാക്സി സർവീസ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു.
'കാറിൽ യാത്രചെയ്യാനെത്തിയയാളെ ബസിലേക്ക് പറഞ്ഞുവിട്ട് തന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നുവെന്നാണ് അയാൾ ആരോപിച്ചത്. ആൽഅയിനിലേക്ക് എങ്ങനെ പോകണമെന്ന് എന്നോട് ചോദിച്ചപ്പോൾ മറുപടി നൽകുകമാത്രമാണ് ഞാൻ ചെയ്തത്. ഈ സമയം അടുത്തെത്തിയ ടാക്സി ഡ്രൈവർ എന്നെ വട്ടംചുറ്റിപ്പിടിച്ചു. കുതറിമാറിയെങ്കിലും എന്റെ രഹസ്യഭാഗത്ത് ശക്തിയായി ചവിട്ടുകയായിരുന്നു'- ഈജിപ്ഷ്യൻ യുവാവ് കോടതിയിൽ പറഞ്ഞു. മർദനമേറ്റതിനെ തുടർന്ന് കടുത്ത വേദനയിൽ പുളഞ്ഞ തന്നെ പൊലീസിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ആംബുലൻസ് വിളിച്ചാണ് ആശുപത്രിയിൽ എത്തിയത്. വലത് വൃഷ്ണത്തിന്റെ ഒരുഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും യുവാവ് കോടതിയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Court, Dubai, Dubai news, ദുബായ്, ദുബായ് വാർത്തകൾ