• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പതിനൊന്നുകാരിക്ക് ദുബായ് ഷോപ്പിംഗ് മാളില്‍ വെച്ച് പീഡനം

സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് പതിനൊന്നുകാരിയെ 29 കാരന്‍ ഉപദ്രവിച്ചത്

news18
Updated: May 17, 2019, 12:03 PM IST
പതിനൊന്നുകാരിക്ക് ദുബായ് ഷോപ്പിംഗ് മാളില്‍ വെച്ച് പീഡനം
cctv
  • News18
  • Last Updated: May 17, 2019, 12:03 PM IST IST
  • Share this:
ദുബായ്: പതിനൊന്നുകാരിയെ ദുബായിലെ ഷോപ്പിങ് മാളില്‍വെച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് പതിനൊന്ന് കാരിയെ 29 കാരന്‍ ഉപദ്രവിച്ചത്. കേസിന്റെ ആദ്യ വാദം കഴിഞ്ഞദിവസം ദുബായ് കോടതിയില്‍ നടന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് പിന്നില്‍ എത്തിയ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു.

എന്നാല്‍ കോടതിയില്‍ യുവാവ് കുറ്റം നിഷേധിച്ചു. ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാര്‍ത്ഥിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കവെ സമീപത്തെത്തിയ ഇയാള്‍ പെട്ടെന്ന് ആലിംഗനം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. രാത്രി 7.30 ഓടെയായിരുന്നു സംഭവം നടക്കുന്നത്.

Also Read:  അശ്‌ളീല വീഡിയോ കണ്ട പതിനഞ്ചുകാരന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു

വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബിസിനസുകാരനായ കുട്ടിയുടെ പിതാവ് വിദേശത്തായപ്പോഴായിരുന്നു സംഭവം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...