• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജോലിക്കുള്ള അഭിമുഖത്തിനായി വിളിച്ചുവരുത്തി; ദുബായിലെ ഹോട്ടലിൽ യുവതിയെ പീഡിപ്പിച്ചു

23 വയസുള്ള ഈജിപ്റ്റ് സ്വദേശിയാണ് പ്രതി

news18india
Updated: February 25, 2019, 1:24 PM IST
ജോലിക്കുള്ള അഭിമുഖത്തിനായി വിളിച്ചുവരുത്തി; ദുബായിലെ ഹോട്ടലിൽ യുവതിയെ പീഡിപ്പിച്ചു
rape
  • News18 India
  • Last Updated: February 25, 2019, 1:24 PM IST IST
  • Share this:
ദുബായ്: ജോലിക്കുള്ള അഭിമുഖത്തിനായി ഹോട്ടൽ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. 23 വയസുള്ള ഈജിപ്റ്റ് സ്വദേശിയാണ് പ്രതി.

ജോലിക്കായുള്ള അഭിമുഖം എന്ന് സൂചിപ്പിച്ചാണ് ഫിലിപ്പൈൻ സ്വദേശിയായ യുവതിയെ റൂമിലേക്ക് വിളിച്ചുവരുത്തിയത്. യുവതി റൂമിൽ കയറിയതിന് ശേഷം റും പൂട്ടിയ യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കൂടാതെ കാറിൽ വെച്ചും അപമാനിക്കാൻ ശ്രമിച്ചതായി യുവതി പരാതിയിൽ പറയുന്നു. എന്നാൽ തനിക്ക് എതിരെയുള്ള ആരോപണം യുവാവ് കോടതിയിൽ നിഷേധിച്ചു.

Also read: ബര്‍ഗര്‍ കൊണ്ടുവരാന്‍ ഭര്‍ത്താവ് മറന്നു; യുവതി വിവാഹമോചനം തേടി

27 വയസുള്ള യുവതി തന്റെ വിസ കാലാവധി ഏപ്രിൽ മാസം അവസാനിക്കുന്നതിനാൽ മറ്റൊരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ജോലി ചെയ്തിരുന്ന സലൂണിൽ എത്തിയ യുവാവ് തന്റെ ബന്ധുവിന് ഒരു ബിസിനസ് സ്ഥാപനം ഉണ്ടെന്നും അവിടെ ജോലി വാങ്ങി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മൊബൈൽ നമ്പറും യുവാവിന് കൈമാറിയതായി യുവതി പറയുന്നു.

അടുത്ത ദിവസം ജോലി വാഗ്ദാനം ചെയ്ത ബന്ധുവിന് യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് വിളിച്ചു. കാറുമായി എത്തിയ യുവാവിനൊപ്പം അവിടേക്ക് എത്തി. കാറിൽ തന്നെ അപമാനിക്കാനുള്ള ശ്രമം നടന്നു. പിന്നീട് ഹോട്ടലിൽ എത്തിയ യുവതിയെ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. റൂമിൽ എത്തിയ യുവതിയെ രണ്ടു തവണ പീഡിപ്പിച്ചതായും ശേഷം 50 ദിർഹം തന്റെ പഴ്സിലേക്ക് വെച്ചതായും യുവതി പറയുന്നു. ഹോട്ടലിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ പിടികൂടി.
First published: February 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...