നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • അപകീർത്തികരമായ പോസ്റ്റിട്ടു എന്നാരോപിക്കപ്പെട്ട് സൗദി ജയിലിലായ ഹരീഷ് നാട്ടിൽ തിരിച്ചെത്തി

    അപകീർത്തികരമായ പോസ്റ്റിട്ടു എന്നാരോപിക്കപ്പെട്ട് സൗദി ജയിലിലായ ഹരീഷ് നാട്ടിൽ തിരിച്ചെത്തി

    ഫേസ്ബുക്കിലൂടെ മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നായിരുന്നു ആരോപണം. എന്നാൽ ഫേസ്ബുക്ക് പേജാ ഹാക്ക് ചെയ്തതാണെന്ന കുടുംബത്തിന്‍റെ പരാതിയാണ് ഹരീഷിന് രക്ഷയായത്...

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      റിയാദ്: സൗദി അറേബ്യയിൽ അപകീർത്തികരമായ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ കർണാടക സ്വദേശി ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തി. മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കർണാടകയിലെ ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര(34) അറസ്റ്റിലായത്. എന്നാൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ രണ്ടുപേർ അറസ്റ്റിലായതോടെയാണ് ഹരീഷിന്‍റെ ജയിൽ മോചനം സാധ്യമായത്. രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഹരീഷിനെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയും നാട്ടിലേക്ക് കയറ്റി അയയ്ക്കുകയുമായിരുന്നു.

      സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയും ദമാമിന് സമീപ നഗരവുമായ അൽ ഹസയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹരീഷ് സഞ്ജീവ ബംഗേര. ഫേസ്ബുക്കിലൂടെയാണ് ഇയാൾ മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നായിരുന്നു ആരോപണം. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ചിലർ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഡിലീറ്റ് ചെയ്യുകയും വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ പോസ്റ്റ് സൗദി പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും ഹരീഷ് അറസ്റ്റിലാകുകയുമായിരുന്നു.

      അതിനിടെ മുൻവൈരാഗ്യമുള്ള രണ്ടുപേർ ഹരീഷിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുമന സൌദിയിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഇതേ സംഭവത്തിൽ കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം ഹരീഷിന് അനുകൂലമായ തെളിവായി മാറിയതോടെയാണ് ഇപ്പോൾ ജയിൽ മോചിതനാകാൻ കഴിഞ്ഞത്. ജയിൽമോചിതനായ ഹരീഷിന് ദമ്മാമിലെ മംഗളൂരു അസോസിയേഷൻ പ്രസിഡന്‍റ് ഷരീഫ് കർക്കേലയാണ് വിമാന ടിക്കറ്റ് സൌജന്യമായി നൽകിയത്.

      മമ്മൂട്ടിയുടെ ഓണം ദുബായിൽ; രണ്ടുവർഷത്തിന് ശേഷം താരം ആദ്യമായി വിദേശത്തേക്ക്

      രണ്ടു വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും വിദേശത്തേക്ക്. ദുബായിലേക്ക് തിരിക്കാനായി വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

      ദുബായിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടിയുടെ യാത്ര. കലാരംഗത്തെ സംഭാവനകൾ മാനിച്ചാണ് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്.





      മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ; മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ആദ്യമായി

      മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും യൂഎഇ ഗോള്‍ഡന്‍ വിസ നല്‍കി. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസം ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
      Published by:Anuraj GR
      First published:
      )}