News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 6, 2019, 4:43 PM IST
kuwait airport man
ദുബായ്: കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽനിർത്തി ആയുധധാരിയായ യുവാവ്. സ്വന്തം തലയിലേക്ക് തോക്കുചൂണ്ടി കടന്നുവന്നയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്, അവിടെയുണ്ടായിരുന്ന യാത്രക്കാരെയും ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാക്കി. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ആരെങ്കിലും അടുത്തേക്ക് വന്നാൽ സ്വയം വെടിവെക്കുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ വിമാനത്താവള ലോബിയിലേക്ക് കടന്നുവന്നത്. ഇയാളുടെ പെട്ടെന്നുള്ള കടന്നുവരവ് അവിടെയുണ്ടായിരുന്നവരെ സ്തംബ്ധരാക്കി. എന്നാൽ വേഗത്തിൽ നടന്നുനീങ്ങിയ ഇയാൾക്കുനേരെ ഒന്നും ചെയ്യാനാകാതെ സുരക്ഷാ ഉദ്യോഗസ്ഥർ നിന്നു. ഗേറ്റ് 29 കടന്നുവന്ന ഇയാളെ പെട്ടെന്നുള്ള നീക്കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കുകയായിരുന്നു.
ഇതാണാ കോടീശ്വരൻ: അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി
ഒരു മാധ്യമപ്രവർത്തകൻ ഈ രംഗങ്ങൾ ചിത്രീകരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തത് കുവൈത്തിൽ വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി ആത്മഹത്യ ഭീഷണിയുമായി യുവാവ് കടന്നുവന്നത്.
First published:
November 6, 2019, 4:43 PM IST