ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പിനു സമീപത്തുണ്ടായ തീപിടുത്തം പരിഭ്രാന്തി പടര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പുക ഉയര്‍ന്നത് സമീപവാസികളെ ആശങ്കയിലാക്കുകയായിരുന്നു.
ആഭ്യന്തര പ്രതിരോധ കേന്ദ്രത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. രാത്രി 9.58 ഓടെയാണ് തീപിടുത്തത്തെക്കുറിച്ച് സന്ദേശം ലഭിക്കുന്നതെന്നും ഉടന്‍ തന്നെ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തിയ യൂണിറ്റ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീ പടരാതിക്കാനുള്ള നടപടികളായിരുന്നു സംഘം ആദ്യം സ്വീകരിച്ചത്. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.