നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മീഡിയ എക്സലൻസ് അവാർഡ് NEWS 18 കേരളം അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് സമ്മാനിച്ചു

  മീഡിയ എക്സലൻസ് അവാർഡ് NEWS 18 കേരളം അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് സമ്മാനിച്ചു

  വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

  • Share this:
   മലബാർ കലാസാംസ്കാരിക വേദിയുടെ മീഡിയ എക്സലൻസി അവാർഡ് ന്യൂസ് 18 കേരളം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് സമ്മാനിച്ചു. ബിസിനസ്, മൂല്യവത്തായ സാമൂഹികസേവനം, മാധ്യമ രംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

   ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23 ആം വാർഷിക ആഘോഷം യുഎഇയുടെ സിൽവർ ജൂബിലി ആഘോഷവും അവാർഡ് സമർപ്പണം സ്‌നേഹപൂർവ്വം 2022 ദുബായ് വുമൺ അസോസിയേഷനിൽ നടന്നു. കെ എം അബ്ബാസിന്റെ അധ്യക്ഷതയിൽ ടഡു മാമു ( കോൺസുൽ പ്രസ്സ് കാൾറ്റർ &ലേബർ ഇന്ത്യൻ കോൺസുലേറ്റ് ) ചടങ്ങ് ഉദ്ഘാടനം ചെയ്തു.

   മിഡിലീസ്റ്റ് ബെസ്റ്റ് ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ് ECH ബിസിനസ്സ് സെറ്റപ്പ് കാര്യദർശി ഇക്ബാൽ മാർക്കോണി ഏറ്റുവാങ്ങി. ഇൻസ്പയറിങ്‌ ബിസിനസ്സ് പേഴ്സണാലിറ്റി അവാർഡ് മജീദ് പുല്ലഞ്ചേരി, പേഴ്സണാലിറ്റി ഓഫ് റേഡിയോ അവാർഡ് വൈശാഖ് ( GOLDFM) പ്രിന്റഡ് മീഡിയ അവാർഡ് രാജു മാത്യു (മലയാളമനോരമ ) യും ഏറ്റുവാങ്ങി.
   Also Read-News18 Kerala അപർണ കുറുപ്പിന് ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ പുരസ്കാരം

   രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലബാർ കലാസാംസ്കാരിക വേദിയുടെ ചടങ്ങിൽ അറബ് മേഖലയിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക ബിസിനസ്സ് മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

   ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ
   അബ്ദുല്ല മദിമൂല ( സോഷ്യൽ കമ്മിറ്റഡ് പെഴ്സണാലിറ്റി ) അഡ്വ: ഇബ്രാഹിം ഖലീൽ (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ സോഷ്യൽ വർക്ക് ) അൻവർ ചേരങ്കൈ (ഗോൾഡൻ സീഗ് നേറ്റർ ) അച്ചു മുഹമ്മദ് തളങ്കര (സോഷ്യൽ ഹീറോസ് ഇൻ ചാരിറ്റി ) യും സ്വീകരിച്ചു.

   കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം അരുൺ പാറാട്ട് (ടെലിവിഷൻ അവാർഡ് 24NEWS, മഹേഷ് കണ്ണൂർ(പ്രസന്റർ ഓഫ് റേഡിയോ (RADIOASIA ) നാഷിഫ് അലീമിയ (വൈബ്രന്റ് മീഡിയ പേഴ്സണാലിറ്റി തത്സമയം ) യും മാധ്യമ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.പ്രക്ഷേപണ രംഗത്ത് രജത ജൂബിലി പിന്നിട്ട രമേശ് പയ്യന്നൂ രിനെ (സിൽവർ ജൂബിലി അച്ചീവേർ ഇൻ മീഡിയ പുരസ്കാരവും നൽകി ആദരിച്ചു.

   വേദി ജനറൽകൺവീനർ അഷറഫ് കർള സ്വാഗതം ആശംസിച്ചു. അറബ് പ്രമുഖരായ ഹുസൈഫ ഇബ്രാഹിം ഡോ:യാഹ്‌ഖൂബ് മൂസ സംവിധായകൻ എം എ നിഷാദ്, വി പി അബ്ദുൽ ഖാദർ നിസാർ തളങ്കര അഡ്വ ആഷിഖ് എ കെ ഹാരിഫ് അനൂപ് കീച്ചേരി പ്രസംഗിച്ചു. ഹംസ തൊട്ടി ഹംസക്കുട്ടി ഹൈദ്രോസ് തങ്ങൾ ശുദ്ധാദി തങ്ങൾ അലിറ്റ സബിത സ്ക്രൂ തൽഹത്ത് ഫോർ ഗ്രൂപ്പ് സത്താർ അജ്മാൻ സഫിയ ബഷീർ പള്ളിക്കര നൗഷാദ് കന്യപ്പാടി നാസർ മുട്ടം ഷാഹുൽ തങ്ങൾ അതിൽ ഇ സി എച്ച് റാഫി പള്ളിപ്പുറം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഹനീഫ കോളിയടുക്കം നന്ദി പറഞ്ഞു പ്രമുഖ ഗായകൻ പറ നിസാർ വയനാട് സജില സലീം എന്നിവരടങ്ങിയ ട്രൂപ്പിന്റെ സംഗീതനിശ ചടങ്ങിന് മാറ്റുകൂട്ടി.
   Published by:Naseeba TC
   First published: